മദനിയുടെ ജാമ്യക്കാലാവധി ഒരാഴ്ചത്തേക്ക് കൂടി നീട്ടി

Friday 31 October 2014 9:09 pm IST

ന്യൂദല്‍ഹി: ബാംഗ്ലൂര്‍ സ്‌ഫോടനക്കേസിലെ പ്രതി പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനിയുടെ ജാമ്യക്കാലാവധി ഒരാഴ്ചത്തേക്ക് കൂടി നീട്ടി നല്‍കി. കര്‍ണ്ണാടക സര്‍ക്കാരിന്റെ അഭിഭാഷകരുടെ അസൗകര്യത്തെ തുടര്‍ന്നാണ് കേസ് അടുത്തയാഴ്ചത്തേക്ക് മാറ്റിയത്. ഹര്‍ജി പരിഗണിക്കുന്നത് മാറ്റിവെയ്ക്കണമെന്ന കര്‍ണ്ണാടകയുടെ ആവശ്യം ജസ്റ്റിസ് ജെ.ചെലമേശ്വര്‍ അദ്ധ്യക്ഷനായ ബെഞ്ച് അംഗീകരിച്ചു. കേസ് അടുത്ത വെള്ളിയാഴ്ച പരിഗണിക്കും. മെച്ചപ്പെട്ട ചികിത്സയ്ക്കായി കേരളത്തിലേക്ക് പോകണമെന്ന മദനിയുടെ ആവശ്യവും അടുത്താഴ്ച പരിഗണിക്കും. നേരത്തെ ഇതേ ആവശ്യം കോടതി തള്ളിക്കളഞ്ഞതാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.