സോനിപറ്റ്: സിനിമ സ്റ്റൈലില്‍ ടണല്‍ നിര്‍മ്മിച്ച് ഹരിയാണ പഞ്ചാബ് നാഷണല്‍ ബാങ്ക് ഗൊഹാന ശാഖ കൊള്ളയടിച്ച പ്രതികളെ പിടികൂടി. അതേസമയം കേസിലെ മുഖ്യപ്രതി മഹിപാലിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
മോഷണം ആസൂത്രണം ചെയ്തത് ഇയാളാണെന്നാണ് പോലീസ് കരുതുന്നത്. ഇതുകൂടാതെ മറ്റ് മൂന്നു പേരെ കൂടി പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. സതീഷ്, സുരേന്ദര്‍, ബല്‍രാജ്, എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മറ്റൊരു പ്രതി രാജേഷ് ഒളിവിലാണ്.
മോഷ്ടിച്ച പണവും 39 കിലോഗ്രാം സ്വര്‍ണ്ണവും വെള്ളി ആഭരണങ്ങളും പ്രതികളില്‍ നിന്നും പോലീസ് കണ്ടെടുത്തിട്ടുണ്ട്. വ്യാഴാഴ്ച മൂന്നുമണിയോടെയാണ് പാനിപട്ടില്‍ നിന്നും മുഖ്യപ്രതിയായ മഹിപാലിന്റെ മൃതദേഹം കണ്ടെത്തിയത്.ഇയാളുടെ ശരീരത്തില്‍ മുറിവുകളൊന്നുമുണ്ടായിരുന്നില്ല. അറസ്റ്റിലാകുമെന്ന ഭയത്തെ തുടര്‍ന്നാണ് മഹിപാല്‍ ആത്മഹത്യ ചെയ്തതെന്ന് സോനിപത് എസ്പി അരുണ്‍ സിംങ് പറഞ്ഞു.
കഴിഞ്ഞ ഞായറാഴ്ചയാണ് 100 അടി താഴ്ചയില്‍ തുരങ്കം നിര്‍മ്മിച്ച് പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ചണ്ഡീഗഢ് ശാഖയില്‍ നിന്നും കോടിക്കണക്കിന് രൂപയുടെ സ്വര്‍ണ്ണവും പണവും മോഷണം പോയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: