ജന്മം മറു ജന്മം

Friday 31 October 2014 9:43 pm IST

ഈ ലോകത്തിലുള്ള എല്ലാപ്പേരും നിന്റെ സ്വന്തമാണ്. എന്നാലും നീ വളരെക്കുറച്ചുപേരോടുമാത്രമേ ബന്ധം പുലര്‍ത്തുന്നുള്ളൂ. ജനനം, രക്തബന്ധം, വിവാഹം തുടങ്ങിയ ബന്ധങ്ങള്‍ എല്ലാവരും നിനക്ക് പ്രിയപ്പെട്ടവരാകുന്നതില്‍നിന്നും നിന്നെ പരിമിതപ്പെടുത്തുന്നു. ഇന്ന് വിലപ്പെട്ടതെന്ന് നീ കരുതുന്ന ഈ ബന്ധങ്ങള്‍, നിന്നോടൊപ്പം ഒരു ജന്മത്തില്‍ നിന്നും മറുജന്മത്തിലേക്ക് കൊണ്ടുപോകാമെന്നുണ്ടെങ്കില്‍ ഈ ബന്ധങ്ങള്‍ ഒരു തടസ്സമേയല്ല. യഥാര്‍ത്ഥത്തില്‍, അങ്ങനെ സംഭവിക്കുന്നുണ്ടോ? എല്ലാപേരും അവരവരുടെ ഭാഗം ഭംഗിയായി അഭിനയിക്കുന്നു. കടമകള്‍ നിറവേറ്റുന്നു. പിന്നെ മറ്റ് ബന്ധനങ്ങളോടുകൂടി മറ്റൊരു ലോകത്തേക്ക് മടങ്ങുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.