പട്ടേലിനെക്കുറിച്ച് നിങ്ങള്‍ എന്തറിഞ്ഞു

Friday 31 October 2014 10:04 pm IST

സര്‍ദാര്‍ വല്ലഭഭായ് പട്ടേല്‍ എന്ന പേര് മുഴുവനായിട്ടും പറയാന്‍ പോലും അറിയാത്ത കോണ്‍ഗ്രസുകാരോട് എന്തുപറയാന്‍.  പട്ടേല്‍ ,പട്ടേല്‍ ,എന്ന് കേട്ടിട്ടുണ്ട് എന്നല്ലാതെ അദ്ദേഹം ആരായിരുന്നു എന്നോ രാഷ്ട്രത്തിന് അദ്ദേഹത്തിന്റെ സംഭാവനകള്‍ എന്തായിരുന്നു എന്നോ കപടഗാന്ധിയന്‍ മാര്‍ക്ക് അറിയുമോ? പിന്നെ ഇപ്പോഴത്തെ അവസ്ഥയില്‍ മോദി പറയുന്നതും ചെയ്യുന്നതുമായ കാര്യങ്ങളെ എതിര്‍ക്കുക എന്നതാണല്ലോ നമ്മുടെ നാട്ടിലെ വിമര്‍ശന തൊഴിലാളികളുടെ ജോലി. അപ്പോള്‍ ജന്മദിനമാണോ ,ചരമദിനമാണോ എന്നൊന്നും നോക്കാന്‍ സമയം കിട്ടിക്കാണില്ല... മദാമ്മയുടെ പാദസേവനടത്തുന്നവര്‍ക്ക് എന്ത് പട്ടേല്‍ എന്ത് ദേശാഭിമാനികള്‍. ലിജീഷ് മുച്ചിലോട്ട് മുഖ്യമന്ത്രിയെപ്പോലെയുള്ള ഒരാള്‍ക്ക് ഒരിക്കലും തെറ്റുപറ്റാന്‍ പാടില്ല .അദ്ദേഹത്തിന്റെ  താഴെയുള്ള മന്ത്രിമാര്‍ക്കും മറ്റു ജനപ്രതിനിധികള്‍ക്കും പൊതുജനത്തിനും മാതൃക ആകേണ്ട ആളാണ് മുഖ്യമന്ത്രി. ജനപ്രതിനിധിയേക്കാള്‍ ഉപരി ഗവര്‍ണ്ണര്‍ കഴിഞ്ഞാല്‍ സംസ്ഥാനത്തിന്റെ അടുത്ത സ്ഥാനം വഹിക്കുന്ന ആളാണ് മുഖ്യമന്ത്രി ,മോന്തായം വളഞ്ഞാല്‍ കഴുക്കോല്‍ അറുപത്തിനാലും വളയുമെന്നാണ് നമ്മുടെ പഴമക്കാര്‍ പറയുന്നത്. ഓരോരുത്തരും അവനവന്‍ ഇരിക്കുന്ന സ്ഥാനത്തിന്റെ മാന്യത കളയാതിരുന്നാല്‍ നന്ന്. അശോകന്‍ തുറയൂര്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.