പാക്കിസ്ഥാനില്‍ 15 താലിബാന്‍ ഭീകരര്‍ കൊല്ലപ്പെട്ടു

Monday 10 October 2011 2:47 pm IST

ഇസ്ലാമാബാദ്: വടക്കു പടിഞ്ഞാറന്‍ പാക്കിസ്ഥാനില്‍ താലിബാന്‍ ഭീകരരും സുരക്ഷാ സൈനികരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 15 ഭീകരരും ഒരു സൈനികനും കൊല്ലപ്പെട്ടു. രണ്ടു സൈനികര്‍ക്കു പരുക്കേറ്റു. ഖൈബര്‍-പങ്തുവ പ്രവിശ്യയിലെ ദിര്‍ ജില്ലയില്‍, അഫ്ഗാന്‍ അതിര്‍ത്തിക്കു സമീപം കാരക്കാര്‍ ഗ്രാമത്തിലാണ് ഏറ്റുമുട്ടല്‍ നടന്നത്. പട്രോളിങ് നടത്തുകയായിരുന്ന സൈനികര്‍ക്കു നേരെ താലിബാന്‍കാര്‍ വെടിവച്ചതാണ് ഏറ്റുമുട്ടലിനു കാരണം.