വിദ്യാഭ്യാസ വായ്പക്കാരുടെ ജില്ലാ സമ്മേളനം

Friday 31 October 2014 10:16 pm IST

കോട്ടയം: വിദ്യാഭ്യാസം ഒരുവകാശം, കടമെടുത്തവരെ രക്ഷിക്കൂ എന്ന മുദ്രാവാക്യവുമായി വിദ്യാഭ്യാസ വായ്പ എടുത്ത വിദ്യാര്‍ത്ഥികളേയും രക്ഷിതാക്കളേയും പങ്കെടുപ്പിച്ചുകൊണ്ടുള്ള ജില്ലാ സമ്മേളനം കോട്ടയം കെപിഎസ് മേനോന്‍ ഹാളില്‍ 3ന് ഉച്ചകഴിഞ്ഞ് 4ന് നടത്തും. ജാതിമത രാഷ്ട്രീയത്തിന് അതീതമായി നടത്തുന്ന സമ്മേളനത്തിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി ബിജെപി ജില്ലാ പ്രസിഡന്റ് ഏറ്റുമാനൂര്‍ രാധാകൃഷ്ണന്‍ അറിയിച്ചു. വിദ്യാഭ്യാസലോണ്‍ എടുത്തതുമൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നവരുടെ പ്രശ്‌നങ്ങള്‍ പഠിക്കുന്നതിനും പരിഹരിക്കുന്നതിനും ശ്രമം നടത്തുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി സംസ്ഥാനസെക്രട്ടറി അഡ്വ. എന്‍.കെ. നാരായണന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്യും. വിവിധ സംഘടനാ പ്രതിനിധികലായ അഡ്വ. രാജന്‍ കെ. നായര്‍, പി.എ. മജീദ്, പി.പി. നിര്‍മ്മലന്‍, രാജന്‍ തോമസ്, സ്‌ക്കറിയാ വാഴൂര്‍, പി.ആര്‍. ദാസ്, ശശിധരന്‍ ബ്രഹ്മമംഗലം എന്നിവര്‍ പങ്കെടുക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.