കടുത്തുരുത്തി: കടുത്തുരുത്തി അപ്പഞ്ചിറ ഫയര്സ്റ്റേഷന് സമീപം തലയോലപ്പറമ്പ് ഭാഗത്തേക്ക് പോവുകയായിരുന്ന കാര്‍ മരത്തിലിടിച്ചാണ് അപകടമുണ്ടായത്. അപ്പഞ്ചിറയിലുള്ള കൊടുംവളവില്‍ എതിരെ വന്ന വാഹനത്തിന്റെ ബ്രൈറ്റ് ലൈറ്റ് കണ്ണിലടിച്ച് കണ്ണ് കാണാന്‍ കഴിയാതെയാണ് അപകടം ഉണ്ടായത്. ഇരവിമംഗലം സ്വദേശി കരുവേലി ബെന്‍ മാത്യുവിനാണ് പരിക്കേറ്റത്. കടുത്തുരുത്തി ഫയര്‍ സ്റ്റേഷന് അരികിലാണ് അപകടം നടന്നത്. ഉടന്‍തന്നെ ഫയര്‍ഫോഴ്സ് ജീവനക്കാര്‍ ഇയാളെ മുട്ടുചിറ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: