കൊച്ചി: ഭരണസംവിധാനത്തെയും ബന്ധപ്പെട്ട നിയമങ്ങളെയും ചട്ടങ്ങളെയും ലഘൂകരിക്കുക എന്നതാണ് അഴിമതി ഇല്ലാതാക്കാന്‍ പരമപ്രധാനമെന്ന് കെഎസ്ഇബി ചീഫ് വിജിലന്‍സ് ഓഫീസര്‍ ഋഷിരാജ് സിങ് പറഞ്ഞു. ഫാക്ടിലെ വിജിലന്‍സ് ബോധവത്ക്കരണ വാരാചരണത്തിന്റെ സമാപന സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. നടപടിക്രമങ്ങളിലെ ദുര്‍ഗ്രഹതയും ബന്ധപ്പെട്ട നിയമങ്ങളെപ്പറ്റിയുള്ള അജ്ഞതയുമാണ് അഴിമതി നടത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് അവസരമൊരുക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഫാക്ട് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ജയ്വീര് ശ്രീവാസ്തവ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു.
ഫാക്ട് ഡയറക്ടര്‍മാരായ പി.മുത്തുസാമി, വി.കെ.അനില്‍, വി.സുബ്രഹ്മണ്യന് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ചീഫ് വിജിലന്‍സ് ഓഫീസര്‍ ജെ.വിനയന് വാരാചരണത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ചീഫ് മാനേജര്‍ (വിജിലന്‍സ്) കെ.രാജേശ്വരന് സ്വാഗതവും ജനറല്‍ മാനേജര്‍ (കോര്‍പ്പറേറ്റ് ഫിനാന്‍സ്) എസ്.ഹരിഹരന് നന്ദിയും പറഞ്ഞു.
വിജിലന്‍സ് വാരാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വിവിധ മത്സരങ്ങളിലെ വിജയികള്‍ക്ക് ചടങ്ങില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: