രാമനാട്ടുകര(കോഴിക്കോട്): ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന കലോത്സവത്തിന്റെ സ്വാഗതസംഘം കാര്യാലയം ഉദ്ഘാടനം ചെയ്തു. രാമനാട്ടുകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.സി ഹംസക്കോയ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
നിവേദിത വിദ്യാപീഠം പ്രിന്‍സിപ്പല്‍ സി.കെ വേലായുധന് മാസ്റ്ററുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സുധീര്‍ കടലുണ്ടി ദീപം കൊളുത്തി. ആര്‍എസ്എസ് കോഴിക്കോട് മഹാനഗര്‍ കാര്യവാഹ് സി. ശ്രീനിവാസന് കലോത്സവത്തിന് രാമനാട്ടം – 2015 എന്ന് നാമകരണം നടത്തി.
വിദ്യാഭാരതി ദക്ഷിണ ക്ഷേത്രീയ കാര്യദര്‍ശി എന്‍.സി.ടി രാജഗോപാല്‍ മുഖ്യ പ്രഭാഷണം നടത്തി. സ്വാഗതസംഘം ജോയിന്റ് ജനറല്‍ കണ് വീനര് എം.വി ഗോകുല്‍ദാസ് ഭാവിപരിപാടികള്‍ വിശദീകരിച്ചു. മീഡിയ കോ-ഓര്‍ഡിനേറ്റര്‍ കെ.എസ് വേണുഗോപാല്‍ സ്വാഗ തവും സ്റ്റാഫ് സെക്രട്ടറി പി. ജിജേഷ് നന്ദിയും പറഞ്ഞു.
2015 ജനുവരി ഒന്‍പത്,10,11 തിയ്യതികളില്‍ രാമനാട്ടുകര നിവേദിതാ വിദ്യാപീഠമാണ് കലോത്സവത്തിന് വേദിയാകുന്നത്. രാമനാട്ടുകര – കാലിക്കറ്റ് യൂണിവേഴ്സിറ്റി റോഡിരികില്‍ തോട്ടുങ്ങലിലാണ് സ്വാഗതസംഘം ഓഫീസ് പ്രവര്‍ത്തിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: