തിരുവനന്തപുരം: ആര്‍എസ്എസ് ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് കതിരൂര്‍ മനോജ് വധക്കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോര്‍ട്ട് ഈ മാസം അഞ്ചിന് സിബിഐയ്ക്ക് കൈമാറും.
കേസില്‍ ക്രൈംബ്രാഞ്ച് ഏഴുപേരെക്കൂടി പ്രതി ചേര്‍ത്തിട്ടുണ്ട്. ഇവരടക്കം 19 പേരാണ് പ്രതിപ്പട്ടികയിലുള്ളത്. കൊലപാതകത്തില്‍ ഉന്നതതല ഗൂഡാലോചന നടന്നതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
സി.ബി.ഐയുടെ തിരുവനന്തപുരം യൂണിറ്റായിരിക്കും കേസ് അന്വേഷിക്കുക. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനുള്ള വകുപ്പ് അനുസരിച്ചും പ്രതികള്‍ക്കെതിരെ സി.ബി.ഐ കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: