തിരുവനന്തപുരം: പൂട്ടിയ ബാര്‍ തുറക്കാന്‍ പണം ആവശ്യപ്പെട്ടു എന്ന ആരോപണത്തെ തുടര്‍ന്ന് ധനമന്ത്രി കെ.എം.മാണിക്ക് പിന്തുണയുമായി കെ.പി.സി.സി രംഗത്ത്. മാണിയില്‍ കെ.പി.സി.സിക്ക് പൂര്‍ണ വിശ്വാസമുണ്ടെന്ന് പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് വി.എം.സുധീരന് പറഞ്ഞു. ആരോപണം ഉന്നയിച്ചവര്‍ അത് തെളിയിക്കണമെന്നും സുധീരന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കെ.എം.മാണിയുടെ രാഷ്ട്രീയ എതിരാളികള്‍ പോലും പറയാത്ത ആരോപണങ്ങളാണ് ഇപ്പോള്‍ ഉന്നയിക്കപ്പെട്ടിരിക്കുന്നത്. ദീര്‍ഘകാല രാഷ്ട്രീയ പരിചയമുള്ള മാണിയ്ക്കു നേരെ ആരെങ്കിലും ആരോപണം ഉന്നയിച്ചാല്‍ അതൊന്നും ജനം വിശ്വസിക്കാന്‍ പോവുന്നില്ലെന്നും സുധീരന് പറഞ്ഞു.
അതേസമയം ഈ വിഷയത്തില്‍ ടി.എന്‍.പ്രതാപന് എം.എല്‍.എ നടത്തിയ പരാമര്‍ശം ഒഴിവാക്കേണ്ടതായിരുന്നു എന്ന് സുധീരന് പറഞ്ഞു. ഏത് സാഹചര്യത്തിലാണ് പ്രതാപന് അത്തരമൊരു പ്രസ്താവന നടത്തിയതെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: