തിരുവനന്തപുരം: ധനമന്ത്രി കെഎം മാണി ബാറുകള്‍ തുറന്നു കൊടുക്കുന്നതിനായി കോഴ വാങ്ങിയെന്ന മുന്‍ നിലപാടില്‍ ഉറച്ചു നില്ക്കുന്നതായി ബാര്‍ അസോസിയേഷന് വര്‍ക്കിംഗ് പ്രസിഡന്റ് ബിജു രമേശ് പറഞ്ഞു.
ആരോപണങ്ങള്‍ അന്വേഷിച്ചാല്‍ മാണി ജയിലില്‍ പോകേണ്ടി വരും. സി.ബി.ഐ അന്വേഷണമോ ജുഡീഷ്യല്‍ അന്വേഷണമോ നടത്തണമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
അസോസിയേഷന് ഭാരാവാഹികള്‍ക്കൊപ്പം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കണ്ടിരുന്നു. എന്നാല്‍ പണം നല്കിയ കാര്യം മുഖ്യമന്ത്രിയെ അറിയിച്ചിരുന്നില്ല.
മുഖ്യമന്ത്രിയ കണ്ട ദിവസം ഏതാണെന്ന് ഓര്‍മയില്ലെന്നും ബിജു രമേശ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: