ഭരണ-പ്രതിപക്ഷ വാക്കേറ്റം; സഭ സ്തംഭിച്ചു

Monday 10 October 2011 4:39 pm IST

തിരുവനന്തപുരം: നിയമസഭയില്‍ ധനാഭ്യര്‍ാ‍ത്ഥന ചര്‍ച്ചയ്ക്കിടെ ഭരണ-പ്രതിപക്ഷാംഗങ്ങള്‍ തമ്മില്‍ രൂക്ഷമായ വാക്കേറ്റം. മുന്‍ വിദ്യാഭ്യാസ മന്ത്രി എം.എ.ബേബിയുടെ ചോദ്യത്തിന്‌ മന്ത്രി കെ.സി.ജോസഫ്‌ മറുപടി പറയവെയാണ്‌ സംഭവങ്ങളുടെ തുടക്കം. ഓഫീസേഴ്‌സ്‌ ഗ്യാലറിയിലിരുന്ന ഒരു ഉദ്യോഗസ്ഥന്‍ അംഗവിക്ഷേപം കാണിച്ചുവെന്ന്‌ ആരോപിച്ചാണ്‌ പ്രതിപക്ഷാംഗങ്ങള്‍ ബഹളം വച്ചത്‌. ബാലസാഹിത്യ ഇന്‍സ്റ്റിട്യൂട്ടിലെ ഡയറക്ടറുടെ സ്ഥലം‌മാറ്റവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് മന്ത്രി സംസാരിച്ചത്. ഇതിലിടപ്പെട്ടുകൊണ്ട് മുന്‍ മന്ത്രി എം.എ ബേബി സംസാരിച്ചപ്പോള്‍ മന്ത്രി ജോസഫിന്റെ സ്റ്റാഫില്‍പ്പെട്ട ഒരു ഉദ്യോഗസ്ഥന്‍ ഗ്യാലറിയില്‍ ഇരുന്ന് അംഗവിക്ഷേപം കാട്ടിയത്. ഇത് എം.എ ബേബിയെ അവഹേളിക്കുന്നതിന് തുല്യമാണെന്ന് കാട്ടിയാണ് പ്രതിപക്ഷം ബഹളം വച്ചത്. ഉദ്യോഗസ്ഥനെ നിയമസഭയില്‍ നിന്ന്‌ പുറത്താക്കണമെന്ന്‌ തോമസ്‌ ഐസക്‌ ആവശ്യപ്പെട്ടു. ഐസകിനെ പിന്തുണച്ച്‌ മറ്റ്‌ പ്രതിപക്ഷ എം.എല്‍.എമാരും സഭയുടെ നടത്തുളത്തിലേക്ക്‌ പാഞ്ഞെത്തുകയായിരുന്നു. ഇതിനിടെ ഭരപണപക്ഷത്തെ അംഗങ്ങളും നടത്തുളത്തിലിറങ്ങി. ബാലസാഹിത്യ ഇന്‍സ്റ്റിട്യുട്ടിലെ സി.ഡികളും കമ്പ്യൂട്ടറുകളും പരിശോധിക്കുന്ന വേളയില്‍ തോമസ് ഐസകിന്റെ തെരഞ്ഞെടുപ്പ് പ്രചരണ സി.ഡികളും കണ്ടെത്തിയെന്ന് ഭരണ പക്ഷം ആരോപിച്ചു. തുടര്‍ന്ന്‌ ഇരുപക്ഷവും തമ്മില്‍ വാക്കേറ്റമായി. ബഹളത്തെ തുടര്‍ന്ന്‌ സ്‌പീക്കര്‍ സഭ നിര്‍ത്തിവച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.