വളരെ പവിത്രവും, സുന്ദരവും ചൈതന്യം നിറഞ്ഞതുമാണ് മനസ്സ്. കുട്ടികളില്‍ അത് അങ്ങനെത്തന്നെ പ്രതിഫലിക്കുന്നു. രൂപത്തില്‍ എത്ര വ്യത്യാസമുണ്ടെങ്കിലും എല്ലാ കുട്ടികളിലും നമുക്ക് ഈ ചൈതന്യം ദര്‍ശിക്കാന്‍ കഴിയും.
മനസ്സിനെ വഹിക്കുന്ന ശരീരത്തിനുമുണ്ട് ദൈവീകത! ശുദ്ധമായ (താളാത്മകമായ) ശ്വാസത്തിലൂടെ മനസ്സിന്റെയും, ശുദ്ധമായ മനസ്സിലൂടെ ശരീരത്തിന്റെയും ചൈതന്യം കാത്തുസൂക്ഷിക്കാം.
ഭയം, വെറുപ്പ്, വിദ്വേഷം തുടങ്ങിയ നിഷേധ വികാരങ്ങള്‍ ശ്വാസത്തിന്റെ താളം നഷ്ടപ്പെടുത്തുകയും, മനസ്സിന്റെ പരിശുദ്ധി ഇല്ലാതാക്കുകയും ചെയ്യുന്നു. മനസ്സ് അസ്വസ്ഥമാകുമ്പോള്‍ ഊര്‍ജ്ജം നഷ്ടപ്പെട്ട് ശരീരത്തിന്റെ സന്തുലിതാവസ്ഥ തകരാറിലാകുന്നു. രോഗമുണ്ടാകുന്നു.
അതുകൊണ്ട്, നിഷേധവികാരങ്ങളാകുന്ന വിഷം ശരീരത്തില്‍നിന്നും, മനസ്സില്‍നിന്നും പുറത്തുകളയൂ. ജ്ഞാനവും നിഷ്ഠയായ സാധനയും അതിന് നിങ്ങളെ സഹായിക്കും. അങ്ങനെ മനസ്സും ശരീരവും ദൈവീകമാകട്ടെ!!
പ്രതികരിക്കാൻ ഇവിടെ എഴുതുക: