ആലപ്പുഴ: സ്വാശ്രയ വിദ്യാഭ്യാസ മേഖലയില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ ഫീസ് ഇളവ് റദ്ദാക്കിയ പട്ടികജാതി വികസന വകുപ്പ് സെക്രട്ടറിയുടെ സര്‍ക്കുലര്‍ പിന്‍വലിച്ച് പട്ടികവിഭാഗ വിദ്യാര്‍ത്ഥികള്‍ക്ക് പൂര്‍ണമായി ഫീസാനുകൂല്യങ്ങള്‍ നല്‍കുകയും മറ്റ് വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ നല്‍കുകയും ചെയ്യണമെന്ന് സാംബവ മഹാസഭ സംസ്ഥാന ജനറല്‍ സെക്രട്ടറി കോന്നിയൂര്‍ പി.കെ. ദേശീയ പട്ടികജാതി കമ്മീഷന് നിവേദനം നല്കി.
സര്‍ക്കാര്‍ ഖജനാവില്‍ നിന്നും ശമ്പളം നല്കുന്ന എല്ലാ സ്ഥാപനങ്ങളിലും സംവരണതത്വം പാലിക്കുക, ദേവസ്വം ബോര്‍ഡ് നിയമനങ്ങള്‍ പിഎസ്സിക്ക് വിടുക, പട്ടിക വിഭാഗങ്ങള്‍ക്ക് ഒരേക്കര്‍ കൃഷിഭൂമി നല്‍കുക, ഭവന നിര്‍മ്മാണ ഗ്രാന്റ് അഞ്ചുലക്ഷം രൂപയായി വര്‍ദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ അടങ്ങിയ നിവേദനമാണ് കമ്മീഷന് നല്‍കിയത്. നിവേദന സംഘത്തില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് തോട്ടപ്പള്ളി ബാലകൃഷ്ണന്, സംസ്ഥാന സെക്രട്ടറി സി.കെ. ശശി എന്നിവരുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: