അമ്പലപ്പുഴ ക്ഷേത്രത്തിന്റെ നടപ്പന്തല്‍ കൈയേറുന്നു

Saturday 1 November 2014 9:25 pm IST

അമ്പലപ്പുഴ: ക്ഷേത്ര നടപ്പന്തലില്‍ വാഹനങ്ങള്‍ നിരോധിച്ച് ദേവസ്വം ബോര്‍ഡ് കെട്ടിയ വേലി കച്ചവടക്കാര്‍ പൊളിച്ചുമാറ്റി. കഴിഞ്ഞദിവസം രാത്രിയോടെ അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലായിരുന്നു സംഭവം. ക്ഷേത്ര നടപ്പന്തല്‍ കൈയേറി കച്ചവട സാധനങ്ങള്‍ വില്‍ക്കരുതെന്നും ഇതിനുള്ളില്‍ വാഹനങ്ങള്‍ പ്രവേശിക്കരുതെന്നും ദേവസ്വം ഓംബുഡ്‌സ്മാന്‍ ഉത്തരവിറക്കിയിരുന്നു. ഇതിന്‍ പ്രകാരമാണ് അമ്പലപ്പുഴ ക്ഷേത്രം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറുടെ നേതൃത്വത്തില്‍ നടപ്പന്തലിന് കിഴക്കുഭാഗത്ത് കമ്പി ഉപയോഗിച്ച് വല കെട്ടിയത്. എന്നാല്‍ രാത്രിയോടെ നടപ്പന്തലിലെ ഏതാനും ചില കച്ചവടക്കാര്‍ വേലി പൊളിച്ചു മാറ്റുകയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.