കൊച്ചി: കിസ് ഓഫ് ലവ് എന്ന പേരില്‍ ചിലര്‍ ചേര്‍ന്ന് ഇന്ന് സംഘടിപ്പിക്കുന്ന ചുംബനസമരം മിതമായ ഭാഷയില്‍ പറഞ്ഞാല്‍ സാംസ്കാരിക ഹീനതയാണെന്ന് തപസ്യ കലാസാഹിത്യവേദി പ്രസ്താവനയില്‍ പറഞ്ഞു.
സദാചാര പോലീസ് ചമയുന്നവരെ നിയമപരമായാണ് നേരിടേണ്ടത്. അതിന് പകരം സദാചാരബോധത്തെ വെല്ലുവിളിക്കുന്ന തരത്തിലുള്ള സമരവുമായി ഇറങ്ങിത്തിരിക്കുന്നത് ഒരുതരത്തിലും അംഗീകരിക്കാനാവില്ല.
സമരമുറകള്‍ പ്രശ്നപരിഹാരത്തിന് ഉതകുന്നതാവണം. സമൂഹത്തില്‍ അരാജകത്വം സൃഷ്ടിക്കുന്നതാവരുത്. ജനശ്രദ്ധയാകര്‍ഷിക്കാന്‍ കാട്ടിക്കുട്ടുന്ന ആഭാസങ്ങളെ സമരത്തിന്റെ ലേബലൊട്ടിക്കുന്നതിനെ ജനങ്ങള്‍ ശക്തമായി എതിര്‍ക്കണം. മൂല്യബോധമോ സാമൂഹ്യബോധമോ ഇല്ലാത്തവരെ തെരുവില്‍ അഴിഞ്ഞാടാന്‍ അനുവദിച്ചാല്‍ ഗുരുതരമായ പ്രത്യാഘാതത്തിന് വഴിവെക്കും.
പീഡനങ്ങളുടെ സ്വന്തം നാടായി മാറിക്കൊണ്ടിരിക്കുന്ന കേരളത്തില്‍ ചുംബനസമരം പോലുള്ള സദാചാര ലംഘനങ്ങള്‍ എരീതീയില് എണ്ണയൊഴിക്കുന്നതിന് തുല്യമായിരിക്കും. സദാചാരപോലീസ് ചമയുന്നവരെപ്പോലെ ഇക്കൂട്ടര്‍ക്കെതിരെയും ജനങ്ങള്‍ ജാഗ്രത പാലിക്കണം, പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: