മദ്യപിച്ച് ഓഫീസില്‍ എത്തിയ എക്‌സൈസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

Saturday 1 November 2014 9:42 pm IST

ആലപ്പുഴ: എക്‌സൈസ് ഇന്‍സ്പക്ടറോട് അപമര്യാദയായി പെരുമാറിയ ഉദ്യോഗസ്ഥനെ അന്വോഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. ചെങ്ങന്നൂര്‍ എക്‌സൈസ് റെയിഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ കെ.വി. ബിജുവിനെയാണ് ആലപ്പുഴ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ സുരേഷ് റിച്ചാര്‍ഡ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. ശനിയാഴ്ച രാവിലെ ഒന്‍പതിനാണ് സംഭവം. മദ്യപിച്ച് ഓഫീസിലെത്തിയ ബിജു എക്‌സൈസ് ഇന്‍സ്പക്ടറായ ജോസ് പ്രതാപിനോട് അപമര്യാദയായി പെരുമാറുകയും, അസഭ്യം വിളിക്കുകയും അനുവാദമില്ലാതെ ഓഫിസില്‍ നിന്നും ഇറങ്ങിപ്പോകുകയുമായിരുന്നു. തുടര്‍ന്ന് ഇന്‍സ്പക്ടര്‍ ആലപ്പുഴ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ക്ക് പരാതി നല്‍കുകയും ഇതിന്റെ അടിസ്ഥാനത്തില്‍ വൈകിട്ട് മൂന്നു മണിയോടെ കമ്മീഷണര്‍ നേരിട്ട് ഓഫീസിലെത്തി ജോസ് പ്രതാപില്‍ നിന്നും മൊഴി രേഖപ്പെടുത്തിയ ശേഷം കെ.വി. ബിജുവിനെ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.