തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് നേതാക്കളില്‍ നിന്ന് തനിക്ക് വധഭീഷണിയുണ്ടെന്ന് കേരള ബാര്‍ ഹോട്ടല്‍സ് അസോസിയേഷന് സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് ബിജു രമേശ്.
കോഴ ആരോപണം പിന്‍വലിക്കണം അല്ലാത്ത പക്ഷം തന്നെ നശിപ്പിച്ച് കളയുമെന്നാണ് ഭീഷണി. കെ.എസ്. എഫ്.ഇ ചെയര്മാന് പിടി.ജോസ് ഇ മെയിലിലൂടെ ഭീഷണി മുഴക്കിയതെന്നും ബിജു മാദ്ധ്യമങ്ങളോട് പറഞ്ഞു.തന്റെ ജീവനും സ്വത്തിനും സംരക്ഷണം വേണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെടുമെന്നും ബിജു പറഞ്ഞു.
മാണിക്ക് കോഴ നല്‍കിയെന്നതിനെ കുറിച്ച് കേന്ദ്ര ഏജന്‍സി അന്വേഷിക്കണം. തന്റെ കൈവശമുള്ള തെളിവുകള്‍ വിജിലന്‍സിന് കൈമാറില്ല. വിജിലന്‍സ് തെളിവുകള്‍ നശിപ്പിക്കാന്‍ ഇടയുള്ളതിനാല്‍ തെളിവുകളുടെ പകര്‍പ്പ് മാത്രമായിരിക്കും കൈമാറുകയെന്നും ബിജു പറഞ്ഞു.
അതേസമയം ഭീഷണി സന്ദേശം അയച്ചിട്ടില്ലെന്ന് പി.ടി.ജോസ്. ബിജുവിനെ അറിയില്ലെന്നും ഭീഷണിപ്പെടുത്തുന്നത് തന്റെ സംസ്കാരമല്ലെന്നും അദ്ദേഹം പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: