കോട്ടയം: ബാര്‍ കോഴ വിവാദം ഉയര്‍ന്ന സാഹചര്യത്തില്‍ ആഭ്യന്തരമന്ത്രി വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചത് നിയമപരമായ നടപടി മാത്രമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.സര്‍ക്കാര്‍ നിയമപരമായി മാത്രമേ മുന്നോട്ട് പോകൂ.
ആരോപണം അടിസ്ഥാനരഹിതമാണെന്ന് താന്‍ നേരത്തെ വ്യക്തമാക്കിയതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.ധനമന്ത്രി കെ.എം മാണിയെ താന്‍ വിശ്വസിക്കുന്നു. അദ്ദേഹം കേരളരാഷ്ട്രീയത്തിലെ ഉന്നത സ്ഥാനീയനാണ്. അദ്ദേഹമൊരിക്കലും ഇത്തരമൊരു കാര്യം ചെയ്യുമെന്ന് കരുതുന്നില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: