മതത്തിന്റെ പേരില്‍, മതപ്രചാരണത്തിന്റെ പേരില്‍, ആളുകള്‍ യാതൊരു വീണ്ടുവിചാരവുമില്ലാതെ സംസ്കാരങ്ങള്‍ കടപുഴക്കിയെറിയുകയാണ്. ഒരു സംസ്കാരം കടപുഴക്കപ്പെട്ടു കഴിയുമ്പോള്‍ മിക്കയാളുകള്‍ക്കും അവരവരുടെ ജീവിതാചരണത്തിന്റെ ഭാവം തന്നെ നഷ്ടപ്പെടുന്നു. ഇത്തരത്തില്‍ ബലപ്രയോഗത്തിലൂടെ മതപരിവര്‍ത്തനം ചെയ്യപ്പെട്ട് അഗാധമായി മുറിവേറ്റ രാജ്യങ്ങളും സമൂഹങ്ങളുമുണ്ട്. ഓസ്ട്രേലിയലിലെ ആദിവാസികളും വടക്കേ അമേരിക്കയിലെ തനതു വംശജരും ഇതിനുദാഹരണമാണ്. അവരുടെ സംസ്കാരത്തിന് എന്ത് സംഭവിച്ചുവെന്നതും അവര്‍ എങ്ങനെ കൈകാര്യം ചെയ്യപ്പെട്ടുവെന്നതും സത്യത്തില്‍ ദുഃഖകരമാണ്.
ഭാരതം: എത്ര സമ്പന്നമായ, ശ്രേഷ്ഠമായ സംസ്കൃതി! എത്ര സംസ്കാരങ്ങളെ വേണമെങ്കിലുമതുള്ക്കൊള്ളും. സ്വയം എത്ര മതങ്ങളെ വേണമെങ്കിലുമത് ഉള്‍ക്കൊള്ളും. പക്ഷേ മതപ്രചാരണത്തിന്റെ പേരില്‍ ഒരു സംസ്കാരത്തെയാകെ കടപുഴക്കിയെറിയേണ്ടആവശ്യമില്ല. എത്ര വര്‍ണശബളമായ സംസ്കാരം. ആയിരക്കണക്കിനു വര്‍ഷങ്ങള്‍കൊണ്ടാണ്, ഇത്ര വൈവിദ്ധ്യമാര്‍ന്ന ഒന്ന് സൃഷ്ടിക്കപ്പെട്ടത്. വളരെ സങ്കീര്‍ണമായത്, വളരെ മനോഹരമായത്. ഇത് നിങ്ങള്‍ക്ക് ഒരു രാത്രികൊണ്ട് സൃഷ്ടിക്കാന്‍ കഴിയില്ല. ആയിരക്കണക്കിനു വര്‍ഷങ്ങള്‍ എടുത്തു ഇതിങ്ങനെ വികാസം പ്രാപിക്കാന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: