മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നവിസ് മന്ത്രിമാരുടെ വകുപ്പുകള്‍ വിഭജിച്ചു നല്കി. ആഭ്യന്തരം, നഗര വികസനം, ആരോഗ്യം, ഹൗസിംങ് എന്നീവകുപ്പുകളാണ് മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്നത്. എക്നാഫ് ഖാദ്സെ റവന്യൂ, കാര്‍ഷികം, മൃഗസംരക്ഷണം, ഫിഷറീസ്, എക്സൈസ്, ക്ഷീര വികസനം തുടങ്ങിയ വകുപ്പുകള്‍ കൈകാര്യം ചെയ്യും.
സുധീര്മുങ്കാതിവാര്- ധനകാര്യം, വനം എന്നീ വകുപ്പുകള്‍. വിനോദ് തവാഡെ സ്കൂള്‍- വിദ്യാഭ്യാസം, കായികം, മറാത്തി ഭാഷ- സാസ്കാരിക വകുപ്പ് എന്നിവയുടെ ചുമതലകളാണ് വഹിക്കുക. പ്രകാശ്മേഹ്ത വ്യവസായം, ഖനനം, പാര്‍ലമെന്ററികാര്യം, ചന്ദ്രകാന്ത് പാട്ടീല്‍ പൊതുമരാമത്ത്, ടെക്സ്റ്റയില്‍സ് വകുപ്പുകളുടെ ചുമതലയും നിര്‍വ്വഹിക്കും.
ആദ്യമായി മന്ത്രിസഭയിലെത്തുന്ന പങ്കജ മുണ്ടെ ഗ്രാമവികസനം, വനിതാ ശിശുക്ഷേമം, ജലം എന്നീ വകുപ്പുകളുടെ ചുമതലയായിരിക്കും വഹിക്കുക. വിഷ്ണു സവര പട്ടികജാതി പട്ടികവികസനം, സാമൂഹ്യ നീതിക്ഷേമം എന്നീവകുപ്പുകള്‍ കൈകാര്യം ചെയ്യും. വെള്ളിയാഴ്ച വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ ഒമ്പതംഗ ക്യാബിനറ്റ് മന്ത്രിമാരാണ് അധികാരമേറ്റത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: