ആലുവ: കല്‍പ്പുഴ ദിവാകരന് നമ്പൂതിരിപ്പാടിന്റെ നൂറ്റിയൊന്നാമത് ജന്മദിനമായ നവമ്പര്‍ 4 ചൊവ്വാഴ്ച് ആചാര്യദിനമായി ആചരിക്കും. അന്നേദിവസം രാവിലെ മഹാഗണപതിഹോമവും ഗുരുപൂജയും നടക്കും. തുടര്‍ന്ന് തന്ത്ര വിദ്യാപീഠം പ്രസിഡന്റ് ആമേട വാസുദേവന്‍ നമ്പൂതിരിയുടെ അദ്ധ്യക്ഷതയില്‍ നടക്കുന്ന അനുസ്മരണ സമ്മേളനം പ്രശസ്ത കവി എസ്. രമേശന് നായര്‍ ഉദഘാടനം ചെയ്യും. കെ.പി.കൃഷ്ണകുമാര്‍ അനുസ്മരണപ്രഭാഷനം നടത്തും.
സമ്മേളനത്തില്‍ തന്ത്രവിദ്യാപീഠത്തിന്റെ മുഖ്യാചാര്യനായിരുന്ന തന്ത്രശാസ്ത്ര ബൃഹസ്പതി സ്വര്‍ഗ്ഗീയ കല്‍പ്പുഴ ദിവാകരന് നമ്പൂതിരിപ്പാട് സ്മാരകാചാര്യ പുരസ്കാരം കേരളീയ ക്ഷേത്ര പദ്ധതിക്ക് നല്‍കിവരുന്ന സമഗ്രസംഭാവനകള്‍ പരിഗണിച്ച് താന്ത്രികാചാര്യന്‍ ശബരിമല തന്ത്രി താഴമണ്‍മഠം കണ്ഠരര് മഹേശ്വരര്ക്കും തന്ത്രശാസ്ത്ര ബൃഹസ്പതി സ്വര്‍ഗ്ഗീയ വേഴപ്പറമ്പ് പരമേശ്വരന് നമ്പൂതിരിപ്പാട് സ്മാരകാചാര്യ പുരസ്കാരം വൈദിക ശ്രൗതശാസ്ത്ര രംഗത്ത് നല്‍കിവരുന്ന മികച്ച സംഭാവനകള്‍ പരിഗണിച്ച് പ്രഗത്ഭ ഋഗ്വേദ പണ്ഡിതന് കാപ്ര മാറത്ത് ശങ്കരനാരായണന് അക്കിത്തിരിപ്പാടിനും നല്‍കും. തുടര്‍ന്ന് 2013-2014 വര്‍ഷത്തില്‍ ‘തന്ത്രരത്നം’ നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണവും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: