കടക്കെണിയില്‍ വലഞ്ഞ് കണ്ണാടി ഗവ. യുപി സ്‌കൂള്‍

Sunday 2 November 2014 9:26 pm IST

കുട്ടനാട്: കടക്കെണിയില്‍ നട്ടം തിരിയുകയാണ് കണ്ണാടി ഗവ. യുപി സ്‌കൂള്‍. 1902ല്‍ സ്ഥാപിതമായ സ്‌കൂളിനാണ് ഈ ദുരവസ്ഥ. വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി സര്‍വശിക്ഷാ അഭിയാന്‍ 2013-14 വര്‍ഷത്തില്‍ ഏഴുലക്ഷം രൂപ അനുവദിച്ചിരുന്നു. എന്നാല്‍ സ്‌കൂളിന്റെ കെട്ടിടത്തിന്റെ പണിയും മൈതാനം മണ്ണിട്ട് ഉയര്‍ത്തുകയും പൂര്‍ത്തിയായപ്പോള്‍ 10 ലക്ഷം രൂപയില്‍ അധികമായെന്ന് പ്രധാന അദ്ധ്യാപകന്‍ പറഞ്ഞു. ഇതില്‍ അധികമായി വന്ന തുകയുടെ ഒരുവിഹിതം പൂര്‍വവിദ്യാര്‍ത്ഥികളും പിടിഎയും പിരിച്ചു നല്‍കുകയായിരുന്നു. ഇനിയും പലര്‍ക്കായി വിദ്യാലയം കൊടുത്തുതീര്‍ക്കാനുള്ളത് 1,36,000 രൂപയാണ്. അടിയന്തരമായി തുക അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍വശിക്ഷാ അഭിയാനില്‍ അപേക്ഷ സമര്‍പ്പിച്ചപ്പോള്‍ പ്രോജക്ടില്‍ ലഭിക്കുന്നതില്‍ മാത്രമേ തങ്ങള്‍ക്ക് തുക അനുവദിക്കാനാകുമെന്നാണ് മറുപടി. 2013-14 വര്‍ഷത്തില്‍ കണ്ണാടി യുപി സ്‌കൂളില്‍ 12 വിദ്യാര്‍ത്ഥികള്‍ മാത്രമാണ് ഉണ്ടായിരുന്നത്. എന്നാല്‍ പിടിഎയുടെ സജീവ ഇടപെടല്‍ മൂലം അത് 52 വിദ്യാര്‍ത്ഥികളായി വര്‍ദ്ധിപ്പിക്കാന്‍ സാധിച്ചതായും സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. സര്‍വശിക്ഷാ അഭിയാനില്‍ നിന്നും പണം ലഭിച്ചില്ലെങ്കില്‍ പിടിഎയുടെയും പൂര്‍വവിദ്യാര്‍ത്ഥികളുടെയും നേതൃത്വത്തില്‍ നാട്ടുകാരില്‍ നിന്നും പണം പിരിക്കാന്‍ ഒരുങ്ങുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.