കൊച്ചി: കേരളം കേരളയായി മാറിയതാണ് നാം ഇന്ന് നേരിടുന്ന ഏറ്റവും വലിയ സാംസ്കാരിക വെല്ലുവിളിയെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എം.ടി. രമേശ്. നളിനം കലാകേന്ദ്രവും ബിജെപി സാംസ്കാരിക വിഭാഗവും ചേര്‍ന്ന് സംഘടിപ്പിച്ച ‘സമകാലിക കേരളം നേരിടുന്ന സാംസ്കാരിക വെല്ലുവിളികള്‍’ എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മലയാളത്തിന് ഈ ഗതി തുടര്‍ന്നാല്‍ കേരളം യൂറോപ്യന്‍ രാജ്യങ്ങളുടെ ഒരു തുരുത്തായി മാറാന്‍ വലിയ കാലതാമസം ഉണ്ടാവുകയില്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപി തൃക്കാക്കര നിയോജകമണ്ഡലം പ്രസിഡന്റ് ബാബുരാജ് തച്ചേത്ത് അധ്യക്ഷത വഹിച്ചു.
നളിനം കലാകേന്ദ്രം പ്രസിഡന്റ് വെണ്ണല സജീവന്, വെണ്ണല എന്‍എസ്എസ് കരയോഗം പ്രസിഡന്റ് ശ്രീകുമാര്‍, എസ്എന്‍ഡിപി യൂണിയന് അംഗം എന്‍. ധര്‍മ്മജ, ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് സജിനി രവികുമാര്‍, ബിജെപി സാംസ്കാരിക സെല്‍ കണ്‍വീനര്‍ എം.എല്‍.ബാലമുരളി, വലിയ മഠത്തില്‍ രാധാകൃഷ്ണന്, വെണ്ണല ശ്രീനിവാസ് എന്നിവര്‍ പ്രസംഗിച്ചു.
തുടര്‍ന്ന് പ്രശസ്ത നൃത്ത അധ്യാപകനായ കലാമണ്ഡലം വാസുദേവന്‍ മാസ്റ്റര്‍, പിന്നണിഗായിക ലിജി ഫ്രാന്‍സിസ്, പശ്ചാത്തലസംഗീത സംവിധായകന് ബിജിബാല്‍, കഥാകൃത്ത് വെണ്ണല മോഹന്‍, ശില്‍പ്പി ശെല്വന് എന്നിവരെ ആദരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: