സ്വച്ഛ് ഭാരത്; ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി

Monday 3 November 2014 10:40 am IST

ശ്യാമളാ പ്രഭുവിന്റെ നേതൃത്വത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ ടിഡി ക്ഷേത്ര പരിസരം ശുചീകരിക്കുന്നു

കൊച്ചി: സ്വച്ഛഭാരതം പദ്ധതിയുടെ ഭാഗമായി സെന്‍ട്രല്‍ ഡിവിഷന്‍ കമ്മറ്റി പ്രവര്‍ത്തകരും കെഇജെ റസിഡന്‍സ് അസോസിയേഷനും സംയുക്തമായി കൃഷ്ണസ്വാമി റോഡ്, ഈശ്വരയ്യര്‍ റോഡ്, എ.എല്‍. ജേക്കബ്‌റോഡ് എന്നിവ വൃത്തിയാക്കുകയും ടിഷ്യു കള്‍ച്ചര്‍ വാഴത്തൈകള്‍ സൗജന്യമായി വിതരണം ചെയ്യുകയും ചെയ്തു.

കൗണ്‍സിലര്‍ സുധ ദിലീപ്, കെഇജെ സെക്രട്ടറി എം. കൃഷ്ണന്‍ ആനന്ദ് പി.എല്‍, ദിലീപ്കുമാര്‍, അന്നപൂര്‍ണ, നവീന്‍ചന്ദ്രഷേണ, സായിപ്രസാദ്, സത്യനാരായണന്‍, രത്‌നാകര്‍ പൈ, അനില്‍.ആര്‍, വിജയകുമാര്‍, വിഷ്ണു, ഷേണായി, വിനായക്, രാജു, പ്രണവ്, ഡോ. ഉമേഷ്, ഉപേന്ദ്ര പൈ, മണിരാമസ്വാമി, ചന്ദ്രശേഖര പൈ, വാസുദേവ പൈ, രാജേന്ദ്രന്‍ കൈമള്‍, അഹമ്മദ്, ആനന്ദ പൈ, സുധാകര പൈ, ജസ്റ്റിസ് കൃഷ്ണമൂര്‍ത്തി, പ്രേമി കൃഷ്ണമൂര്‍ത്തി, പ്രശാന്ത്, ബാലകൃഷ്ണന്‍, ശ്യാം ഭട്ട് എന്നിവര്‍ നേതൃത്വം നല്‍കി.

സ്വച്ഛ്ഭാരത് പദ്ധതിയുടെ ഭാഗമായി പെരുമ്പടപ്പ് 17-ാം ഡിവിഷനിലെ വി.എന്‍.പുരുഷന്‍ റോഡില്‍ ബിജെപി പ്രവര്‍ത്തകര്‍ ശുചീകരണ പ്രവര്‍ത്തനം നടത്തി. കാടുപിടിച്ചുകിടന്ന റോഡിന് ഇരുവശവും പ്രവര്‍ത്തകര്‍ വെട്ടിത്തെളിച്ചു. കെ.കെ.റോഷന്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ജോയികുപ്പക്കാട്ട്, കെ.സി.ഷാബു, വി.ബി.ഷിബു, പി.ആര്‍.ജീരാജ്, വി.ബി.തമ്പി, നിബിന്‍ ബെന്നി എന്നിവര്‍ നേതൃത്വം നല്‍കി.

സ്വച്ഛഭാരത് അഭിയാന്‍ പദ്ധതി പ്രവര്‍ത്തനം ചെറളായി ടി.ഡിക്ഷേത്രരഥവീഥികളെ ശുചിയാക്കി. ബിജെപി യുവമോര്‍ച്ച മഹിളാമോര്‍ച്ചാ പ്രവര്‍ത്തകര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ശ്യാമളാ പ്രഭുവിന്റെ നേതൃത്വത്തിലാണ് ശുചീകരണ പ്രവര്‍ത്തനം നടത്തിയത്. ബിജെപി മണ്ഡലം വൈസ് പ്രസിഡന്റുമാരായ അഡ്വ.വിജയ ചന്ദ്രമേനോന്‍, വിമലരാധാകൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ബിജെപി പാലിയം കോട്ടയില്‍ കോവിലകം റോഡ് വൃത്തിയാക്കി. സ്വച്ഛ്ഭാരതം പദ്ധതിയുടെ ഭാഗമായി ബിജെപി ചേന്ദമംഗലം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പാലിയം കോട്ടയില്‍ കോവിലകം റോഡിന് ഇരുവശമുള്ള കാടുകള്‍ വെട്ടി വൃത്തിയാക്കി. ശൂചീകരണ പ്രവര്‍ത്തനം ബിജെപി ചേന്ദമംഗലം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എം.ബി.മനോഹരന്‍ ഉദ്ഘാടനം ചെയ്തു. ജന.സെക്രട്ടറി സി.കെ.ലാലപ്പന്‍, സെല്‍വന്‍ മനോഷ്, സനു, രാജേഷ് എന്നിവര്‍ നേതൃത്വം നല്‍കി.

തിരുവാലൂര്‍ ആലങ്ങാട് യുവമോര്‍ച്ച യൂണിറ്റിന്റെ നേതൃത്വത്തില്‍ സ്വച്ഛഭാരത് അഭിയാന്‍ ആചരിച്ചു. കണ്‍വീനര്‍ രാജേഷ് രാജന്‍ ഉദ്ഘാടനം ചെയ്തു. രാവിലെ ആരംഭിച്ച ശുചീകരണ യജ്ഞം തിരുവാലൂര്‍ ജംഗ്ഷന്‍, ബസ്‌സ്റ്റോപ്പ്, പിഡബ്ല്യുഡി റോഡിലെ ഡ്രൈനേജ് ചാലുകളും വൃത്തിയാക്കി. വരും ദിവസങ്ങളിലും ഇത്തരം സാമൂഹിക പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുമെന്ന് ശുചീകരണ യഞ്ജം ഉദ്ഘാടനം ചെയ്ത യുവമോര്‍ച്ച കണ്‍വീനര്‍ രാജേഷ് രാജന്‍ പറഞ്ഞു. ചടങ്ങില്‍ ആലങ്ങാട് പഞ്ചായത്ത് ബിജെപി പ്രസിഡന്റ് പീതാംബരന്‍, ഹിന്ദുഐക്യവേദി തിരുവാലൂര്‍ പ്രസിഡന്റ് കെ.കെ.സുരേഷ്, സേവാഭരതി കണ്‍വീനര്‍ എന്‍.എസ്.മനില്‍കുമാര്‍, സജിത്കുമാര്‍ എന്നിവരും തിരുവാല്ലൂര്‍ പ്രദേശവാസികളും പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.