ബോളിവുഡ് നടന്‍ സദാശിവ അമ്രാപുര്‍ക്കര്‍ അന്തരിച്ചു

Monday 3 November 2014 10:53 am IST

മുംബൈ: ബോളിവുഡ് നടന്‍ സദാശിവ അമ്രാപുര്‍ക്കര്‍ (64) അന്തരിച്ചു. ശ്വാസകോശ അണുബാധയെ തുടര്‍ന്ന് മുംബൈയിലെ കോകിലാബെന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ജന്മദേശമായ അഹമ്മദ്നഗര്‍ നാളെ സന്ദര്‍ശിക്കാനിരിക്കെയാണ് മരണം സംഭവിച്ചതെന്ന് ബന്ധുക്കള്‍ പറഞ്ഞു. സംസ്കാരം നാളെ അഹമ്മദ് നഗറില്‍ നടത്തും. ഹിന്ദി സിനിമയിലൂടെയാണ് അമ്രാപുര്‍ക്കര്‍ അഭിനയം രംഗത്ത് കടന്നുവന്നത്. 1980-90 കാലഘട്ടത്തില്‍ ഹിന്ദി സിനിമകളിലെ നിറസാന്നിദ്ധ്യമായിരുന്ന അമ്രപൂര്‍കര്‍ നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. അര്‍ധ് സത്യ, സഡക് എന്നി സിനിമകളിലെ അഭിനയത്തിന് ഫിലിം ഫെയര്‍ അടക്കമുള്ള പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്. മികച്ച സഹനടന്‍ (അര്‍ധ് സത്യ), മകിച്ച വില്ലന്‍ (അര്‍ധ് സത്യ) എന്നിവക്കായിരുന്നു പുരുസ്കാരങ്ങള്‍. ആന്‍ഖേന്‍, ഇഷ്ക്, കൂലി നമ്പര്‍: 1, ഗുപ്ത്: ദ് ഹിഡന്‍ ട്രൂത്ത് എന്നിവ അമ്രാപുര്‍ക്കര്‍ അഭിനയിച്ച മറ്റ് മികച്ച സിനിമകള്‍. ഹിന്ദിയില്‍ നിന്ന് മറാത്തി സിനിമയിലേക്ക് ചുവടുമാറി. 2013 പുറത്തിറങ്ങിയ ബോംബെ ടാക്കീസ് ആണ് അവസാന സിനിമ. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളിലായി സമൂഹ്യ പ്രവര്‍ത്തനങ്ങളിലും അമ്രാപുര്‍ക്കര്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. ഭാര്യയും മൂന്നു മക്കളുമുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.