ഹൈദ്രാബാദ് : ഹൈദ്രാബാദില്‍ സര്‍വകലാശാല വിദ്യാര്‍ത്ഥിനി ആണ്‍കുട്ടികളുടെ ഹോസ്റ്റല്‍ മുറിയില്‍ കൂട്ടമാനഭംഗത്തിനിരയായി. ഇംഗ്ലീഷ് ആന്റ് ഫോറിന് ലാംഗ്വോജ് സര്‍വകലാശാലയിലെ ബിരുദാനന്തര വിദ്യാര്‍ത്ഥിനിയാണ് മാനഭംഗത്തിനിരയായത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തു.
ജേണലിസം ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്ന നിതിന്‍ (21), അയാളുടെ സുഹൃത്തും സര്‍വകലാശാലയിലെ മുന്‍ വിദ്യാര്‍ത്ഥിയുമായ രാജ് എന്നിവരാണ് അറസ്റ്റിലായത്. രാത്രി ഹോസ്റ്റലില്‍ കൂട്ടകാരനെ കാണാനെത്തിയതാണ് വിദ്യാര്‍ത്ഥിനി. കൂട്ടുകാരന് ഇല്ലാത്തതിനെത്തുടര്‍ന്ന് മടങ്ങാനൊരുങ്ങിയ പെണ്‍കുട്ടി ഹോസ്റ്റല്‍ പരിസരത്തുവച്ച് അറസ്റ്റിലായവരെ കണ്ടു. തങ്ങളുടെ മുറിയില്‍ ഒരുപാര്‍ട്ടി നടക്കുന്നുണ്ടെന്നും അതില്‍ പങ്കെടുത്തിട്ട് പോകാമെന്നും പെണ്‍കുട്ടിയോട് ഇരുവരും പറഞ്ഞു.
ക്ഷണം സ്വീകരിച്ച പെണ്‍കുട്ടി അവര്‍ക്കൊപ്പം മുറിയിലെത്തി. അവിടെവച്ച് രണ്ടുംപേരും ചേര്‍ന്ന് തന്നെ പീഡിപ്പിക്കുകയായിരുന്നു എന്നാണ് പെണ്‍കുട്ടി പരാതിയില്‍ പറയുന്നത്. ദല്‍ഹി സ്വദേശിനിയാണ് പെണ്‍കുട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: