ചെന്നൈ: തമിഴ്നാട്ടില്‍ കോണ്‍ഗ്രസ് പിളര്‍ന്നു. മുന്‍ കേന്ദ്ര മന്ത്രിയും കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവുമായ ജി.കെ വാസന് പാര്‍ട്ടി വിട്ടതോടെയാണ് പിളര്‍പ്പ്. ജി.കെ മുപ്പനാരുടെ മകനാണ് ജി.കെ വാസന്. പാര്‍ട്ടി വിടുകയാണെന്ന വിവരം അദ്ദേഹം ഔദ്യോഗികമായി അറിയിച്ചു.
ചെന്നൈയിലെ ന്യൂ വുഡ്ലാന്‍സ് ഹോട്ടലില്‍ നടന്ന യോഗത്തിലാണ് പുതിയ പാര്‍ട്ടി രൂപവത്ക്കരിക്കാന്‍ തീരുമാനിച്ചത്. പുതിയ പാര്‍ട്ടിയുടെ പേരും കൊടിയും തിരുച്ചിറപ്പള്ളിയില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ പ്രഖ്യാപിക്കുമെന്ന് ജി.കെ വാസന് അറിയിച്ചു.
വാസനോടൊപ്പം മൂന്ന് കോണ്‍ഗ്രസ് എം എല്‍ എ മാരും പാര്‍ട്ടി വിട്ടിട്ടുണ്ട്. 1996ല്‍ ജി.കെ. മൂപ്പനാര്‍ രൂപവത്കരിച്ചിരുന്ന തമിഴ് മാനില കോണ്‍ഗ്രെസ്സന്ന പേര് പുതിയ പാര്‍ട്ടിക്കും നല്‍കുകയെന്നാണ് സൂചന. തമിഴ്നാട്ടിലെ കോണ്‍ഗ്രസിന്റെ അവസ്ഥയില്‍ താന്‍ ദുഖിതനാണെന്നും വാസന് കൂട്ടിച്ചേര്‍ത്തു
കഴിഞ്ഞ യുപിഎ മന്ത്രി സഭയില്‍ ഷിപ്പിംഗ് മന്ത്രിയായിരുന്ന അദ്ദേഹം പാര്‍ട്ടി വിടാനാലോചിക്കുന്നതായി നേരത്തെ സൂചനകളുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: