കൊച്ചി: ബാര്‍ കോഴ ആരോപണം ഗൂഢാലോചനയെന്ന കെ.എം. മാണിയുടെനിലപാട് പരിഹാസ്യമാണെന്ന് കോണ്‍ഗ്രസ് (എസ്) സംസ്ഥാന പ്രസിഡന്റ് രാമചന്ദ്രന് കടന്നപ്പള്ളി. ആരോപണം ഗൂഢാലോചനയാണെങ്കില്‍ അത്നടത്തിയത് ആരാണെന്ന് മാണി വ്യക്തമാക്കണമെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ബാറുടമകളാണോ അതല്ല ചീഫ് വിപ്പ് പി.സി. ജോര്‍ജ് പറഞ്ഞതുപോലെ ഉമ്മന്‍ചാണ്ടിയും എ ഗ്രൂപ്പുമാണോ ഗൂഢാലോചനനടത്തിയതെന്ന് പറയാന്‍ മാണി തയാറാകണം. ഇതു സംബന്ധിച്ച് സമഗ്ര അനേ്വഷണംനടത്തണം.
ഇത്തരമൊരു സാഹചര്യത്തില്‍ മാണി മന്ത്രിസ്ഥാനത്തുനിന്നും മാറിനില്‍ക്കുന്നതാണ് ഉചിതമെന്നും പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന ട്രഷറര്‍ അഡ്വ. ടി.വി. വര്‍ഗീസ്, ജില്ലാ പ്രസിഡന്റ് ബി.എ. അഷ്റഫ്, എഐസിസി അംഗം വി.വി. സന്തോഷ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: