കോട്ടയം: അമ്പതില്‍പ്പരം രാജ്യങ്ങളിലെ പ്രതിനിധികള്‍ പങ്കെടുക്കുന്ന 28 വീരശൈവാഗമങ്ങളെപ്പറ്റിയുള്ള അന്താരാഷ്ട്ര സെമിനാര്‍ 9, 10, 11 തീയതികളില്‍ വാരാണസിയില്‍ നടക്കും. വീരശൈവ ജംഗമവാസി മഠത്തിന്റെ അധിപന് ബനാറസ് ഹിന്ദു സര്‍വ്വകലാശാലാ രക്ഷാധികാരി 1008 ജഗദ്ഗുരു ഡോ. ചന്ദ്രശേഖര്‍ ശിവാചാര്യ മഹാസ്വാമി മൂന്നുദിവസത്തെ സെമിനാറിന് ആതിഥ്യമരുളും.
പഞ്ചാബ് ഗവര്‍ണര്‍ ശിവരാജ് പാട്ടീല്‍, ഭാരത് ഫോര്‍ജ് ലിമിറ്റഡ് സിഇഒ ഡോ. ബാബ കല്യാണി, വാരാണസി എസ്എസ് സര്‍വ്വകലാശാലാ മുന്‍ വൈസ് ചാന്‍സലര്‍ പ്രൊഫ. രാം കരണ്ശര്മ്മ, ഓള് ഇന്ത്യാ വീരശൈവ മഹാസഭ ദേശീയ പ്രസിഡന്റും കര്‍ണാടക മന്ത്രിയുമായ ഡോ. ഷാ മന്നൂര്‍ ശിവശങ്കരപ്പ, 1008 ജഗദ്ഗുരു സിദ്ധലിംഗം രാജദേശീ കേന്ദ്ര ശിവാചാര്യ മഹാസ്വാമി, 1008 ജഗദ്ഗുരു ചന്ന സിദ്ധരാമ പഞ്ചിതാരാധ്യ ശിവാചാര്യ മഹാ സ്വാമി തുടങ്ങിയവര്‍ പങ്കെടുക്കും.
വീരശൈവിസം കേരളത്തില്‍ എന്ന വിഷയത്തില്‍ കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലാ പ്രൊഫ. നടേശന് പ്രബന്ധം അവതരിപ്പിക്കും. കേരളത്തില്‍ നിന്ന് 250ല്‍പരം പ്രതിനിധികള്‍ സംബന്ധിക്കും.
പത്രസമ്മേളനത്തില്‍ വീരശൈവ സംസ്ഥാന പ്രസിഡന്റ് ടി.പി. കുഞ്ഞുമോന്, ജനറല്‍ സെക്രട്ടറി കെ.വി. ശിവന്, പ്രവര്‍ത്തക സമിതിയംഗം, അഡ്വ. ബിനു കെ. ശങ്കര്‍, കേന്ദ്ര കമ്മറ്റിയംഗങ്ങളായ കെ. പ്രസന്നകുമാര്‍, സന്തോഷ് കോരൂത്തോട്, കൊച്ചിന് ദേവസ്വം ബോര്‍ഡംഗം ഇ.എ. രാജന്, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ സി.പി. മധുസൂദനന്‍പിള്ള, കെ. ഗോപാലപിള്ള, യൂത്ത്മൂവ്മെന്റ് ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. എ.വി. അരുണ്‍പ്രകാശ്, കോട്ടയം ജില്ലാ പ്രസിഡന്റ് എ.എന്‍. സുരേന്ദ്രന്‍പിള്ള, വനിതാസമാജം സംസ്ഥാന വൈസ് പ്രസിഡന്റ് ഉഷാ മോഹനന് എന്നിവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: