നീ നിന്റെ സ്നേഹം തെരഞ്ഞെടുക്കപ്പെട്ട വളരെ കുറച്ച് പേര്‍ക്കേ നല്‍കുന്നുള്ളൂ. കാരണം, നീ അവരുമായി ബന്ധനങ്ങള്‍ സൃഷ്ടിച്ചെടുക്കുന്നു. ഞാന്‍ ഇതിനെ ബന്ധനങ്ങള്‍ എന്നുതന്നെ വിളിക്കുന്നു. കാരണം, അവരില്‍നിന്നും നീ എന്തെങ്കിലുമൊക്കെ പ്രതീക്ഷിക്കുന്നു.
യഥാര്‍ത്ഥ സ്നേഹം, കൊടുക്കുന്നതേയുള്ളൂ. പകരം ഒന്നുംതന്നെ എടുക്കുന്നുമില്ല. നിന്റെ സ്നേഹം സ്വീകരിച്ചില്ലെങ്കില്‍പോലും നിരുപാധികം സ്നേഹിക്കുക. സ്നേഹത്തിന് ബന്ധങ്ങളില്ല ഭേദഭാവങ്ങളില്ല. സ്നേഹം നിസ്വാര്‍ത്ഥമായ ത്യാഗംകൊണ്ട് ശോഭിക്കുന്നു. എല്ലാപേരോടും മനസ്സില്‍ സ്നേഹമുണ്ടാകുമ്പോള്‍ നീ സംതൃപ്തിയടയുന്നു. എല്ലാംതന്നെ പ്രേമമാകുമ്പോള്‍ നീ ശാന്തിയാകുന്നു. പ്രേമം തന്നെ നീയാകുമ്പോള്‍ നീ ഭഗവാന് തന്നെ ആയിത്തീരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: