കോതമംഗലം താലൂക്ക്‌ എന്‍എസ്‌എസ്‌ യൂണിയന്‍ രജതജൂബിലിക്ക്‌ 30ന്‌ തുടക്കം

Monday 10 October 2011 10:30 pm IST

കോതമംഗലം: എന്‍എസ്‌എസ്‌ കോതമംഗലം താലൂക്ക്‌ യൂണിയന്‍ രജതജൂബിലിയാഘോഷത്തിനായുള്ള സ്വാഗതസംഘം രൂപീകരിച്ചു. ഒക്ടോബര്‍ 30ന്‌ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ജൂബിലിയാഘോഷങ്ങള്‍ക്ക്‌ തുടക്കമാകും. എന്‍എസ്‌എസ്‌ കരയോഗം രജിസ്ട്രാര്‍ ജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യും. ജൂബിലിയോടനുബന്ധിച്ച്‌ ആതിരസംഗമം, വനിതാ സ്വയംസഹായ സംഘ സംയുക്തയോഗം, ബാലസമാജ സെമിനാര്‍, നാല്‌ മേഖലാ യോഗങ്ങള്‍, സുവനീര്‍ പ്രകാശനം, രജതജൂബിലി സമാപന സമ്മേളനം എന്നിവയും നടക്കും.
കോതമംഗലം താലൂക്കിലെ എന്‍എസ്‌എസ്‌ കരയോഗം നേതൃത്വയോഗം ചേര്‍ന്ന്‌ ജൂബിലി വിജയത്തിനായി 51 അംഗ എക്സിക്യൂട്ടീവ്‌ കമ്മറ്റിയും കണ്‍വീനര്‍മാരെയും തെരഞ്ഞെടുത്തു.
പബ്ലിസിറ്റി കണ്‍വീനറായി സരിതാസ്‌ നാരായണന്‍നായര്‍, കെ.ജി. രാഘവന്‍നായര്‍ (സാമ്പത്തികം), അനില്‍ ഞാളുമഠം (പ്രോഗ്രാം), സി.പി. സുകുമാരന്‍നായര്‍ (സ്റ്റേജ്‌), പി.കെ. ചന്ദ്രശേഖരന്‍ നായര്‍ (സ്വീകരണം), പി.എസ്‌. ബാലകൃഷ്ണന്‍നായര്‍ (ഭക്ഷണം), ടി.പി. രാജന്‍ (വാളണ്ടിയര്‍ കണ്‍വീനര്‍), ജൂബിലി കമ്മറ്റി ചെയര്‍മാനായി താലൂക്ക്‌ യൂണിയന്‍ പ്രസിഡന്റും, വൈസ്‌ പ്രസിഡന്റ്‌ വൈസ്‌ ചെയര്‍മാനായും ജനറല്‍ കണ്‍വീനറായി യൂണിയന്‍ സെക്രട്ടറി കെ.പി. ചന്ദ്രശേഖരന്‍നായരും, ജോയിന്റ്‌ കണ്‍വീനറായി പി.പി. സജീവ്‌, കെ. വിജയകുമാര്‍ എന്നിവരെയും തെരഞ്ഞെടുത്തു. വി. ഗോപാലകൃഷ്ണന്‍ നായര്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. അഡ്വ. എന്‍. വിക്രമന്‍നായര്‍ സ്വാഗതവും കെ.പി. ചന്ദ്രശേഖരന്‍നായര്‍ നന്ദിയും രേഖപ്പെടുത്തി.കോതമംഗലം: എന്‍എസ്‌എസ്‌ കോതമംഗലം താലൂക്ക്‌ യൂണിയന്‍ രജതജൂബിലിയാഘോഷത്തിനായുള്ള സ്വാഗതസംഘം രൂപീകരിച്ചു. ഒക്ടോബര്‍ 30ന്‌ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ജൂബിലിയാഘോഷങ്ങള്‍ക്ക്‌ തുടക്കമാകും. എന്‍എസ്‌എസ്‌ കരയോഗം രജിസ്ട്രാര്‍ ജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യും.
ജൂബിലിയോടനുബന്ധിച്ച്‌ ആതിരസംഗമം, വനിതാ സ്വയംസഹായ സംഘ സംയുക്തയോഗം, ബാലസമാജ സെമിനാര്‍, നാല്‌ മേഖലാ യോഗങ്ങള്‍, സുവനീര്‍ പ്രകാശനം, രജതജൂബിലി സമാപന സമ്മേളനം എന്നിവയും നടക്കും.
കോതമംഗലം താലൂക്കിലെ എന്‍എസ്‌എസ്‌ കരയോഗം നേതൃത്വയോഗം ചേര്‍ന്ന്‌ ജൂബിലി വിജയത്തിനായി 51 അംഗ എക്സിക്യൂട്ടീവ്‌ കമ്മറ്റിയും കണ്‍വീനര്‍മാരെയും തെരഞ്ഞെടുത്തു.
പബ്ലിസിറ്റി കണ്‍വീനറായി സരിതാസ്‌ നാരായണന്‍നായര്‍, കെ.ജി. രാഘവന്‍നായര്‍ (സാമ്പത്തികം), അനില്‍ ഞാളുമഠം (പ്രോഗ്രാം), സി.പി. സുകുമാരന്‍നായര്‍ (സ്റ്റേജ്‌), പി.കെ. ചന്ദ്രശേഖരന്‍ നായര്‍ (സ്വീകരണം), പി.എസ്‌. ബാലകൃഷ്ണന്‍നായര്‍ (ഭക്ഷണം), ടി.പി. രാജന്‍ (വാളണ്ടിയര്‍ കണ്‍വീനര്‍), ജൂബിലി കമ്മറ്റി ചെയര്‍മാനായി താലൂക്ക്‌ യൂണിയന്‍ പ്രസിഡന്റും, വൈസ്‌ പ്രസിഡന്റ്‌ വൈസ്‌ ചെയര്‍മാനായും ജനറല്‍ കണ്‍വീനറായി യൂണിയന്‍ സെക്രട്ടറി കെ.പി. ചന്ദ്രശേഖരന്‍നായരും, ജോയിന്റ്‌ കണ്‍വീനറായി പി.പി. സജീവ്‌, കെ. വിജയകുമാര്‍ എന്നിവരെയും തെരഞ്ഞെടുത്തു. വി. ഗോപാലകൃഷ്ണന്‍ നായര്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. അഡ്വ. എന്‍. വിക്രമന്‍നായര്‍ സ്വാഗതവും കെ.പി. ചന്ദ്രശേഖരന്‍നായര്‍ നന്ദിയും രേഖപ്പെടുത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.