പാലക്കാട്: അട്ടപ്പാടിയിലെ ശ്രീരാമകൃഷ്ണ ഡ്രൈയിംഗ് ഫാക്ടറിയിലെ രാസമാലിന്യം മൂലം മലിനമായ കിണറുകളും, പ്രദേശങ്ങളും കൃഷിയിടങ്ങളും ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി എ. ശ്രീധരനും പാലക്കാട് ജില്ലാ ഭാരവാഹികളും മഹിളാ എക്യവേദി സംസ്ഥാന ഭാരവാഹികളും സന്ദര്‍ശിച്ചു.
ഫാക്ടറിയില്‍ നിന്നുള്ള രാസമാലിന്യങ്ങള്‍ പാടങ്ങളില്‍ ഒഴുകിയെത്തുകയും അത് ഉറവയായി കിണറുകളടക്കം മലിനമാവുകയായിരുന്നു.
കോട്ടത്തറ, കല്‍മുക്കിയൂര്‍, ചെമ്മണ്പടിക പ്രദേശങ്ങളില്‍ ഉണ്ടായിരിക്കുന്ന മാലിന്യപ്രശ്നം അതീവ ഗുരുതരമാണെന്ന് നേതാക്കള്‍ അഭിപ്രായപ്പെട്ടു.
ഭൂഗര്‍ഭ ജല സ്രോതസ്സുകള്‍ മലിനമാക്കിയവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും അല്ലാത്തപക്ഷം പ്രക്ഷോഭപരിപാടികള്‍ക്ക് സംഘടന നേതൃത്വം നല്‍കുമെന്നും അറിയിച്ചു.
മഹിളാ ഐക്യവേദി സംസ്ഥാന ജന.സെക്രട്ടറി ബിന്ദു മോഹന്‍, സംസ്ഥാന ട്രഷറര്‍ പി.എസ്.അമ്പിളി, ഹിന്ദുഐക്യവേദി ജില്ലാ നേതാക്കളായ പ്രഭാകരന് വണ്ടാഴി, പ്രഭാകരന് മാങ്കാവ് എന്നിവരും സ്ഥലം സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: