ഐഎസ്എല്‍: മീഡിയാ ബോക്‌സ് ഉദ്ഘാടനം ചെയ്തു

Monday 3 November 2014 10:02 pm IST

കൊച്ചി: നവംബര്‍ ആറിന് കൊച്ചിയില്‍ അരങ്ങേറുന്ന ഐഎസ്എല്‍ മത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് മാധ്യമ പ്രവര്‍ത്തകര്‍ക്ക് വേണ്ടി ഒരുക്കിയിട്ടുള്ള ആധുനിക സൗകര്യങ്ങളോടുകൂടിയ മീഡിയ ബോക്‌സിന്റെ ഉദ്ഘാടനം എക്‌സൈസ്, തുറമുഖ, ഫിഷറീസ് മന്ത്രി കെ.ബാബു നിര്‍വഹിച്ചു. ജിസിഡിഎ ചെയര്‍മാന്‍ എന്‍.വേണുഗോപാല്‍ അധ്യക്ഷനായി. കെഎഫ്എ പ്രസിഡന്റ് കെഎംഐ മേത്തര്‍, ജനറല്‍ സെക്രട്ടറി പി.അനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു. ഫിഫ വിദഗ്ദ്ധര്‍ രൂപകല്‍പന ചെയ്ത മീഡിയ ബോക്‌സ് ഐഎസ്എല്‍ മത്സരങ്ങള്‍ നടക്കുന്ന മറ്റ് ഏഴ് വേദികളെ അപേക്ഷിച്ച് ഏറ്റവും വലുതാണ്. 160 പേര്‍ക്ക് ഇരിപ്പിട സൗകര്യമുണ്ട്. മത്സരവും റീപ്ലേയും കാണാന്‍ ടിവി സംവിധാനം ഏര്‍പ്പെടുത്തിയിട്ടുമുണ്ട്.30എംബിപിഎസ് ഹൈസ്പീഡ് ഇന്റര്‍നെറ്റ് വൈ-ഫൈ സംവിധാനമാണ് മാധ്യമങ്ങള്‍ക്കുവേണ്ടി സജ്ജീകരിച്ചിരിക്കുന്നതെന്ന് ഐഎസ്എല്‍ വക്താവ് ശിവകുമാര്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.