കെട്ടിടം തകര്‍ന്നു; താമസക്കാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

Tuesday 28 June 2011 12:25 pm IST

മട്ടാഞ്ചേരി: ഫോര്‍ട്ടുകൊച്ചി അമരാവതിയില്‍ കെട്ടിടം തകര്‍ന്നു വീണു. അമരാവതി അമ്മന്‍കോവില്‍ കവലയിലുള്ള ചൈതന്യ ബില്‍ഡിങ്ങാണ്‌ ഇന്നലെ രാവിലെ തകര്‍ന്നു വീണത്‌. ബിജെപി ഓഫീസായിപ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍ താമസിക്കുന്ന സുരേഷ്‌ എന്നയുവാവ്‌ അത്ഭുതകരമായി രക്ഷപ്പെട്ടു. നൂറ്റാണ്ട്‌ പഴക്കമുള്ളതാണ്‌ തകര്‍ന്ന കെട്ടിടം. 30 വര്‍ഷത്തിലേറെയായി ബിജെപി ഓഫീസായി പ്രവര്‍ത്തിക്കുകയാണിത്‌. തിങ്കളാഴ്ച രാവിലെ 9ന്‌ മഴയത്താണ്‌ കെട്ടിടം തകര്‍ന്നത്‌. കെട്ടിടത്തിന്‌ താഴത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്ന ആറോളം കടകള്‍ തുറക്കാത്തത്മൂലം വന്‍ദുരന്തം ഒഴിവായി. ലക്ഷങ്ങളുടെ നഷ്ടമാണ്‌ കണക്കാക്കുന്നത്‌. ഈ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന കടകളും, സ്ഥാപനങ്ങളും, ഓഫീസുകളും എല്ലാവരും സ്വന്തമായി വാങ്ങിയതാണ്‌. കെട്ടിടം പുനര്‍നിര്‍മ്മിക്കാനുള്ള ആലോചനകള്‍ നടക്കവെയാണ്‌ ചൈതന്യ ഹാള്‍ തകര്‍ന്നു വീണത്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.