കൊച്ചി: പമ്പാ ശുചീകരണത്തിന് ആര്‍ട്ട് ഓഫ് ലിവിംഗ് കര്‍മ്മപദ്ധതി. ആര്‍ട്ട് ഓഫ് ലിവിംഗ് കേരളയുടെ നേതൃത്വത്തില്‍ ആറാമത് സംസ്ഥാന കണ്‍വെന്‍ഷനിലാണ് തീരുമാനം. ഭാസ്കരീയം കണ്വെന്ഷന് സെന്ററില്‍ നടന്ന സംസ്ഥാന കണ്വെന്ഷന് ആര്‍ട്ട് ഓഫ് ലിവിംഗ് ദേശീയ ട്രസ്റ്റി കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്തു.
വിദേശത്തുനിന്നും സ്കൈപ്പിലൂടെ ശ്രീശ്രീ രവിശങ്കര്‍ അനുഗ്രഹ പ്രഭാഷണം നടത്തി. ശ്രീശ്രീ രവിശങ്കറിന്റെ പ്രമുഖ ശിഷ്യന്മാരായ വിനോദ് മേനോന്, പ്രശാന്ത് നായര്‍, മീര പ്രശാന്ത്, ഡോ. മണികണ്ഠന്, ഡോ. നിഷ മണികണ്ഠന്, ആര്‍ട്ട് ഓഫ് ലിവിംഗ് പമ്പാ ക്ലീനിംഗ് പദ്ധതി സംസ്ഥാന ചെയര്മാന് ബി. സുരേഷ്, ഡി-അഡിക്ഷന് കേരള സംസ്ഥാന ചെയര്മാന് കെ. രാമചന്ദ്രന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
കേരളത്തിലെ ആര്‍ട്ട് ഓഫ് ലിവിംഗ് ടീച്ചര്‍മാരും സിഡിസി അധികാരികള്‍, മറ്റു പ്രവര്‍ത്തകര്‍ തുടങ്ങിയവരടക്കം രണ്ടായിരത്തിലധികം പ്രതിനിധികള്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു. പമ്പാനദിയും പരിസരവും ശുദ്ധീകരിക്കുന്നതിനായി എല്ലാ മാസവും ഓരോ ജില്ലകളില്‍ നിന്നായി ആര്‍ട്ട് ഓഫ് ലിവിംഗ് സന്നദ്ധ പ്രവര്‍ത്തകരെ പമ്പയിലെത്തിക്കും.
ലഹരി ഉപയോഗത്തില്‍ നിന്ന് മുക്തരാകാനാഗ്രഹിക്കുന്നവര്ക്കായി കേരളത്തിലെ എല്ലാ ജില്ലകളിലും ലഹരി വിമുക്ത പരിശീലനവും സൗജന്യ കൗണ്‍സലിംഗും നടത്തും. ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ കൂടുതലിടങ്ങളില്‍ ജീവനകല പരിശീലനം വ്യാപിപ്പിക്കുവാനും യോഗത്തില്‍ തീരുമാനമെടുത്തു. തോമസ് കുരുവിള, ചലച്ചിത്ര ഗായികമാരായ ഗായത്രി അശോകന്, സുധാ രഞ്ജിത് തുടങ്ങിയവര്‍ മഹാസത്സംഗിന് നേതൃത്വം നല്കി. കലാപരിപാടികളില്‍ ജ്ഞാനപ്പാന നൃത്താവിഷ്കാരം ശ്രദ്ധേയമായി.
കൊച്ചിയില്‍ നടന്ന ആര്‍ട്ട് ഓഫ് ലിവിംഗ് സംസ്ഥാന കണ്വെന്ഷന് ദേശീയ ട്രസ്റ്റി കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു, വിനോദ് മേനോന്, പ്രശാന്ത് നായര്‍, സുധീര്‍ ബാബു, രാജേഷ് നായര്‍ തുടങ്ങിയവര്‍ സമീപം
പ്രതികരിക്കാൻ ഇവിടെ എഴുതുക: