ശിവഗിരി : 82-ാമത് ശിവഗിരി തീര്‍ത്ഥാടനത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുള്ള പദയാത്ര ഗുരുദേവന് പ്രതിഷ്ഠ നടത്തിയ മൂത്തകുന്നം ശ്രീ ശങ്കരനാരായണ ക്ഷേത്രാങ്കണത്തില്‍ നിന്നും ആരംഭിക്കും. പീതാംബരധാരികളായ 82 പദയാത്രികര്‍ നയിക്കുന്ന പദയാത്രയുടെ ക്യാപ്റ്റന്‍ രാജേന്ദ്രന് കട്ടപ്പനയായിരിക്കും.
ഡിസംബര്‍ 17ന് ആരംഭിച്ച് 29ന് വൈകുന്നേരം ശിവഗിരിയില്‍ വന്നെത്തുന്ന പദയാത്രയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യണം. ദിവസവും 30 കിലോമീറ്റര്‍ നടക്കാന്‍ പ്രാപ്തിയുള്ളവരും 70 വയസ്സിന് താഴെയുള്ളവര്‍ക്കും പദയാത്രയില്‍ പങ്കെടുക്കാം.
മൂത്തകുന്നം, പറവൂര്‍ ആലുവ, കളമശ്ശേരി, കാക്കനാട്, കാഞ്ഞിരമറ്റം, ചോറ്റാനിക്കര, തലയോലപ്പറമ്പ്, ഏറ്റുമാനൂര്‍, കോട്ടയം, ചങ്ങാനാശ്ശേരി, തിരുവല്ല, മാവേലിക്കര വഴി സഞ്ചരിക്കുന്ന പദയാത്രയില്‍ ഇടയ്ക്കുള്ള ഗുരുദേവ ക്ഷേത്രങ്ങളും പുണ്യസ്ഥലങ്ങളും സന്ദര്‍ശിക്കുന്നതാണ്.വിശദവിവരത്തിന് പദയാത്ര കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ കെ.എസ്. ജയിനുമായി ബന്ധപ്പെടേണ്ടതാണ്. ഫോണ്‍ : 9495126353.
പ്രതികരിക്കാൻ ഇവിടെ എഴുതുക: