ഹിന്ദു ധര്‍മ്മത്തിന്റെ നിലനില്പ്പാണ് പ്രപഞ്ചത്തിന്റെ ശക്തി

Monday 3 November 2014 11:05 pm IST

ശിവഗിരി ശ്രീനാരായണ ധര്‍മ്മ പ്രചാരണ സഭയുടെ സമാരംഭം മന്ത്രി രമേശ് ചെന്നിത്തല ശിവഗിരിയില്‍ ഉദ്ഘാടം ചെയ്യുന്നു. ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍, സ്വാമി പ്രകാശാനന്ദ, സ്വാമി ഋതംഭരാനന്ദ, സ്വാമി സൂഷ്മാനന്ദ, വര്‍ക്കല കഹാര്‍ എംഎല്‍എ തുടങ്ങിയവര്‍ സമീപം

വര്‍ക്കല : ഹിന്ദുധര്‍മ്മത്തിന്റെ നിലനില്‍പ്പാണ് പ്രപഞ്ചത്തിന്റെ ശക്തിയെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍.

ശിവഗിരി ശ്രീനാരായണ ധര്‍മ്മ വൈദിക പ്രചാരണ സഭയുടെ സമാരംഭം കുറിച്ചു നടന്ന ദൈവദശകവും ദൈവവിശ്വാസവും എന്ന സിമ്പോസിയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മറ്റ് മതങ്ങളെപ്പോലെ ഏക മതപ്രവാചകനോ ഒരു പുസ്തകത്തില്‍ എഴുതി വച്ചത് മാത്രമാണ് ശരി എന്നതോ അല്ല ഹിന്ദുധര്‍മ്മത്തിന്റെ കാഴ്ചപ്പാട്. ഇറാന്‍, ഇറാക്ക്, പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ ഒരു മാതം മാത്രമാണ് ഉള്ളത്. അവിടങ്ങളില്‍ മതത്തിന്റെ പേരിലുള്ള സംഘര്‍ഷങ്ങള്‍ വര്‍ദ്ധിച്ചുവരികയാണ്.

ഭാരതത്തില്‍ നിരവധി മതങ്ങളുണ്ടായിട്ടും ഇവിടെ മതങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍ കുറവായത് ഹിന്ദുധര്‍മ്മത്തിന്റെ പ്രസക്തികൊണ്ടാണ്. ഹിന്ദു ധര്‍മ്മത്തിന്റെ അന്തഃസത്ത ഉള്‍ക്കൊള്ളുന്ന തരത്തിലായിരിക്കണം ആചാരാനുഷ്ഠാനങ്ങള്‍ നടത്തേണ്ടതെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് സെക്രട്ടറി സ്വാമി ഋതംഭരാനന്ദ അധ്യക്ഷത വഹിച്ച സമ്മേളനം മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. വൈദിക സഭയുടെ സമാരംഭം ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി പ്രകാശാനന്ദ നിര്‍വ്വഹിച്ചു. സ്വാമി പരാനന്ദ, സ്വാമി സൂക്ഷ്മാനന്ദ, വര്‍ക്കല കഹാര്‍ എംഎല്‍എ, പന്ന്യന്‍ രവീന്ദ്രന്‍, ആനത്തലവട്ടം ആനന്ദന്‍, കെ. സൂര്യപ്രകാശ്, കെ.എ. ചന്ദ്രന്‍, ഡോ. കാരുമാത്ര വിജയന്‍, സുരേഷ്, ലാലന്‍, കെ.ജി. സുരേഷ് എന്നിവര്‍ സംസാരിച്ചു. ഡോ. എം.ആര്‍. യശോധരന്‍ സ്വാഗതവും റ്റി.ആര്‍. മനോജ് നന്ദിയും പറഞ്ഞു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.