കോട്ടയം: എം.എം.ഹസ്സനെ രൂക്ഷമായി പരിഹസിച്ച് പി.സി.ജോര്‍ജിന്റെ ബ്ലോഗ്. ഹസ്സന് ഉഛിഷ്ടഭോജിയായ ദേശാടനക്കിളിയാണെന്നും നഞ്ച് കലക്കി കിളി വീണ്ടും സജീവമാകുകയാണെന്നും പി.സി.ജോര്‍ജ് പരിഹസിച്ചു കൊണ്ട് ബ്ലോഗിലെഴുതി.
ചാരക്കേസ് മെനഞ്ഞെടുക്കാന്‍ അണിയറയില്‍ പ്രവര്‍ത്തിച്ചവരില്‍ പ്രമുഖനായ നേതാവെന്നും രാഷ്ട്രീയത്തില്‍ നഞ്ച് കലക്കി മീന്‍ പിടിക്കുന്നതില്‍ വിദഗ്ധനാണ് എം എം ഹസനെന്നും ബ്ലോഗിലെ കുറിപ്പില്‍ പറയുന്നു.
പി സി ജോര്‍ജാണ് ഈ വിവാദത്തില്‍ എല്ലാ കുഴപ്പത്തിനും കാരണമെന്ന പ്രസ്താവന ഇതിന്റെ ഭാഗമെന്നും പിസി ജോര്‍ജിന്റെ ബ്ലോഗില്‍ വിമര്‍ശനമുന്നയിക്കുന്നുണ്ട്. ഹസ്സന്റെ പേരെടുത്ത് പറയാതെയാണ് ജോര്‍ജിന്റെ പരിഹാസം.
2016 നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റ് തരപ്പെടുത്താനുള്ള നീക്കമാണ് ഈ നേതാവ് നടത്തുന്നതെന്നും ജോര്‍ജ് ബ്ലോഗില്‍ കുറപ്പെടുത്തുന്നു. കെഎം മാണിക്കെതിരായ ബാര്‍ കോഴ വിവാദത്തില്‍ എ ഗ്രൂപ്പ് നേതാക്കള്‍ക്കെതിരെ പിസി ജോര്‍ജ് നേരത്തെ വിമര്‍ശനം ഉന്നയിച്ചിരുന്നു.
അതേസമയം ബ്ലോഗിലൂടെ തന്നെ വിമര്‍ശിച്ച ചീഫ് വിപ്പ് പി.സി.ജോര്‍ജിന് മറുപടിയുമായി കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് എം.എം.ഹസന് രംഗത്തെത്തി
ജോര്‍ജിന്റെ അഭിപ്രായം കേട്ടാല്‍ കെ.എം.മാണിയുടെ ശത്രുവാണോ മിത്രമാണോ എന്ന് സംശയം തോന്നുമെന്ന് ഹസന് പറഞ്ഞു. ജോര്‍ജ് മാണിയുടെ മിത്രശത്രുവാണ്. ജോര്‍ജിന്റെ വിലകുറഞ്ഞ അഭിപ്രായ പ്രകടനങ്ങള്‍ക്ക് മറുപടിയില്ലെന്നും ഹസന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: