പോക്കറ്റടിച്ചെന്ന്‌ ആരോപിച്ച്‌ തല്ലിക്കൊന്നു

Monday 10 October 2011 11:06 pm IST

കൊച്ചി : സഹയാത്രികന്റെ പോക്കറ്റടിച്ചവെന്നാരോപിച്ച്‌ മര്‍ദ്ദനത്തിന്‌ വിധേയനായ ആള്‍ മരിച്ചു. പാലക്കാട്‌ സ്വദേശി രഘു(40)ആണ്‌ മരിച്ചത്‌. ഇന്നലെ രാത്രി 8.30ഓടെ പെരുമ്പാവൂര്‍ കെഎസ്‌ആര്‍ടിസി സ്റ്റാന്റിലാണ്‌ സംഭവം. തൃശൂരില്‍ നിന്ന്‌ ചടയമംഗലത്തേക്ക്‌ പോവുകയായിരുന്ന കെഎസ്‌ആര്‍ടിസി ബസ്സിലാണ്‌ പ്രശ്നം ആരംഭിച്ചത്‌.
ചാലക്കുടിയില്‍ എത്തിയപ്പോള്‍ മുതല്‍ പോക്കറ്റടിക്കാരനെന്ന്‌ പറഞ്ഞ്‌ യാത്രക്കാര്‍ രഘുവിനെ മര്‍ദ്ദിക്കാന്‍ തുടങ്ങി. പെരുമ്പാവൂരില്‍ സ്റ്റാന്റില്‍ ബസ്‌ നിര്‍ത്തിയപ്പോള്‍ ബസ്സില്‍ നിന്ന്‌ ഇറക്കി മര്‍ദ്ദിച്ചു. തുടര്‍ന്ന്‌ പോലീസ്‌ എത്തി ഇയാളെ ജീപ്പ്പില്‍ കയറ്റുമ്പോഴേക്കും മരിച്ചു. സഹയാത്രികനായ മൂവാറ്റുപുഴ സ്വദേശി സന്തോഷിന്റെ പതിനായിരം രൂപ പോക്കറ്റടിച്ചതായി പറയുന്നു.
മര്‍ദ്ദനമേറ്റയാള്‍ മരിച്ചതിനെത്തുടര്‍ന്ന്‌ സന്തോഷിനെയും തിരുവനന്തപുരം സ്വദേശി സതീശനെയും പോലീസ്‌ കസ്റ്റഡിയില്‍ എടുത്തു. സതീശന്‍ കെ. സുധാകരന്‍ എംപിയുടെ ഗണ്‍മാനാണ്‌.
മൃതദേഹം പെരുമ്പാവൂര്‍ താലൂക്ക്‌ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്‌. പോലീസ്‌ കേസെടുത്തിട്ടുണ്ട്‌. എറണാകുളം റൂറല്‍ എസ്പി ഹര്‍ഷിത അട്ടല്ലൂരി സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്‌.
സ്വന്തം ലേഖകന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.