കോട്ടയം പബ്ലിക് ലൈബ്രറി അഴിമതി: സംരക്ഷണ സമിതി സമരത്തിലേക്ക്

Tuesday 4 November 2014 9:57 pm IST

കോട്ടയം : പബ്ലിക് ലൈബ്രറിയില്‍ നടക്കുന്ന അഴിമതിയും ധൂര്‍ത്തും നിയമവിരുദ്ധ നടപടികളും അവസാനപ്പിക്കണമെന്നും ലൈബ്രറി സ്വത്തുക്കള്‍ കൈവശപ്പെടുത്താനുള്ള ഏതാനും വ്യക്തികളുടെ നീക്കം തടയണമെന്നും ആവശ്യപ്പെട്ട് സംരക്ഷണ സമിതി സമരത്തിന്. പൊതുയോഗത്തിന്റെ അംഗീകാരമില്ലാതെ ശില്‍പ നിര്‍മ്മാണത്തിന്റെ മറവില്‍ ലക്ഷങ്ങളുടെ അഴിമതി നടക്കുന്നതായി സംരക്ഷണസമിതി ആരോപിച്ചു. ഭരണസമിതി നടത്തുന്ന അഴിമതിയും പണം വെട്ടിപ്പും വെളിപ്പെടുത്തിക്കൊണ്ട് മുമ്പ് സീനിയര്‍ സിറ്റിസണ്‍സ് സര്‍വ്വീസ് കൗണ്‍സിലും രംഗത്തു വന്നിരുന്നു. പുസ്തകങ്ങള്‍ വാങ്ങുന്നതിലെ അഴിമതി അവര്‍ എടുത്തുപറഞ്ഞിരുന്നു. ആഡിറ്റ് റിപ്പോര്‍ട്ടില്‍ കോട്ടയം പബ്ലിക് ലൈബ്രറി ട്രസ്റ്റ് എന്നുപറയുകയും 1977 മുതല്‍ കണക്കുകളും രേഖകളും ഹാജരാക്കാത്തതുവഴി രജിസ്‌ട്രേഷന്‍ നഷ്ടപ്പെടുത്തുകയും ചെയ്തതായി സമിതി ഭാരവാഹികള്‍ പറഞ്ഞു. 28 ആവശ്യങ്ങളാണ് സംരക്ഷണസമിതി ഭരണസമിതിക്കുമുമ്പില്‍ സമര്‍പ്പിച്ചത്. എന്നാല്‍ ചര്‍ച്ചയ്ക്ക് വിളിക്കുകയോ മറുപടി നല്‍കുകയോ ഉണ്ടായില്ല. ഇതില്‍ പ്രതിഷേധിച്ച് ഭരണസമിതിക്കെതിരെ നിയമനടപടികളും സമരപരിപാടികളും സ്വീകരിക്കുന്നതിന് ലൈബ്രറി സംരക്ഷണ സമിതി തീരുമാനിച്ചതായി കണ്‍വീനര്‍ എം.ഐ. ഐപ്പ്, ജോയിന്റ് കണ്‍വീനര്‍മാരായ വടയാര്‍ രമണന്‍, കെ.എസ്. പത്മകുമാര്‍ എന്നിവര്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.