സര്‍ക്കാര്‍ നയം വ്യക്തമാക്കണം

Tuesday 4 November 2014 10:09 pm IST

കോട്ടയം: ശബരിമല തീര്‍ത്ഥാടനകാലം ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം നില്‍ക്കെ റെയില്‍വേയിലും കെഎസ്ആര്‍ടിസിയിലും ഒരു നടപടിയും എടുത്തിട്ടില്ലെന്ന് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എന്‍.ഹരി പറഞ്ഞു. റെയില്‍വേയില്‍ പാര്‍ക്കിങ്, കുടിവെള്ളം, തുടങ്ങി ഒരു സൗകര്യവും ഇല്ല. കെഎസ്ആര്‍ടിസി പുതിയ ഒരു ബസുപോലും അനുവദിച്ചിട്ടില്ല. പഴയ ബസുകളാണ് നിരത്തിലിറക്കുക. കഴിഞ്ഞ മണ്ഡല- മകരവിളക്കു തീര്‍ത്ഥാടന കാലത്ത് പഴയ ബസുകള്‍ വഴിയില്‍ മണിക്കൂറുകളോളം കിടന്നു. ഇത്തവണയും അതുതന്നെ ആവര്‍ത്തിക്കുന്നു. സ്‌പെയര്‍ പാര്‍ട്‌സ്, ഇന്ധനക്ഷാമം എന്നിവ കഴിഞ്ഞ തവണത്തേക്കാള്‍ മോശം അവസ്ഥയിലാണ്. ഈ പ്രശ്‌നങ്ങള്‍ അടിയന്തരമായി പരിഹരിക്കണം. സര്‍ക്കാര്‍ നയം വ്യക്തമാക്കണം. അതുപോലെ സ്‌പെഷ്യല്‍ സര്‍വ്വീസില്‍ എല്ലാ ആളുകളെയും കയറ്റാം എന്ന ഉത്തരവ് ഉടന്‍ പിന്‍വലിക്കണം. വ്രതമെടുത്ത് എത്തുന്ന അയ്യപ്പന്മാരുടെ കൂടെ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെ കയറ്റുന്നത് ആചാരലംഘനമാണ്. ഇത് അനുവദിക്കാന്‍ പാടില്ല. റോഡുകള്‍ പൊട്ടിപ്പൊളിഞ്ഞു കിടക്കുകയാണ്. പൊന്‍കുന്നം- എരുമേലി, കെവിഎംഎസ്, പരമ്പരാഗത കാനനപാത എന്നിവ അടിയന്തരമായി സഞ്ചാരയോഗ്യമാക്കണമെന്നും എന്‍.ഹരി ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.