വിതച്ച നെല്ല് ഒഴുകിപ്പോയി: കര്‍ഷകര്‍ ദുരിതത്തില്‍

Tuesday 4 November 2014 10:10 pm IST

രാമപുരം: കഴിഞ്ഞദിവസം ഉണ്ടായ ശക്തമായ മഴയില്‍ വെള്ളിലാപ്പിള്ളിയില്‍ കര്‍ഷകര്‍ വിതച്ച നെല്‍വിത്ത് ഒഴുകിപ്പോയി. മുളച്ച് പൊങ്ങിയ നെല്ല് എക്കല്‍ അടിഞ്ഞ് നശിക്കുകയും ചെയ്തു. രാമപുരം കൃഷിഭവനില്‍ നിന്ന് നല്‍കിയ കാഞ്ചന നെല്‍വിത്ത് ആണ് കൂടുതലും വെള്ളിലാപ്പിള്ളി പാടത്ത് വിതച്ചത്. വെള്ളിലാപ്പിള്ളി കോളനിക്ക് സമീപമുള്ള ആശ്രമം വലരിതോടാണ് കരകവിഞ്ഞത്. രാജമാനുവേല്‍ പുതിയകുന്നേല്‍, കാര്‍ത്തികേയന്‍ പുത്തന്‍പുരയ്ക്കല്‍, രാജു കാരക്കാട്ട്, അലക്‌സ് വള്ളംകോട്ട്, ജോസ്‌കരിപ്പാക്കുടി, സുകു പുളിയാനിപ്പുഴ, വിന്‍സെന്റ് കീത്താപ്പിള്ളില്‍ തുടങ്ങിയവരുടെ പാടത്തെ നെല്‍കൃഷിയാണ് നശിച്ചത്. നാല് ഹെക്ടര്‍ സ്ഥലത്തെ നെല്‍കൃഷി വെള്ളംകയറി നശിച്ചതായി വാര്‍ഡംഗം ഷൈനി സന്തോഷ് പറഞ്ഞു. കൃഷി നശിച്ച പാടശേഖരം രാമപുരം ഗ്രാമപഞ്ചായത്ത് ആക്ടിങ് പ്രസിഡന്റ് മാത്യു എബ്രഹാം, പഞ്ചായത്തംഗങ്ങള്‍, കൃഷി ഓഫീസര്‍മാരായ ജോമോന്‍ ജോസഫ്, എം.ടി. സജീവ്, വെള്ളിലാപ്പിള്ളി പാടശേഖര സമിതി പ്രസിഡന്റ് സഖറിയാസ് കട്ടക്കയം, സെക്രട്ടറി വിന്‍സെന്റ് എന്നിവര്‍ സന്ദര്‍ശിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.