ഞാന്‍, നിന്റെ ഇടയില്‍, നിന്റെ തെറ്റുകള്‍ക്ക് നടുവില്‍ നിവസിക്കുന്നു. പക്ഷേ, ഞാന്‍ നിന്നെ അപമാനിക്കുന്നില്ല. തെറ്റുകള്‍ ചൂണ്ടിക്കാണിക്കുന്നുമില്ല. നിന്റെ അഭാവത്തില്‍ നിന്നെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നുമില്ല. ഞാന്‍, എന്റെ ജീവിതം മാതൃകാപരമായി മാത്രം നയിക്കുന്നു. എന്റെ മാതൃകാപരമായ ജീവിതം തന്നെ നിന്റെ തെറ്റുകളിലേയ്ക്ക് നിന്റെ തന്നെ ശ്രദ്ധയെ ക്ഷണിക്കുന്നു. കഠോരമായ വചനങ്ങളുടെ ആവശ്യമേ ഇല്ല. വാദ-വിവാദങ്ങളുണ്ടാക്കുന്ന വേദനയും ദുഃഖവും നേരിടാന്‍ ആരുംതന്നെ ഇഷ്ടപ്പെടുന്നില്ല. പ്രശാന്തതയിലേക്ക് നിന്നെ ഞാന്‍ മാറ്റാം. എന്നെ അനുസരിച്ച് നിന്റെ ഉള്ളിലുള്ള ദിവ്യത്വത്തെ നീ അറിയാന്‍ തുടങ്ങുന്നു. എന്റെ പ്രിയപ്പെട്ട കുഞ്ഞേ, എന്റെ മാര്‍ഗ്ഗം നിന്റെ മാഗ്ഗമല്ലാതെ മറ്റൊന്നും തന്നെയല്ല! എല്ലാംതന്നെ നിന്നിലുണ്ട്- അവഗണിക്കുകയും വിസ്മൃതമാകുകയും ചെയ്ത നിലയില്‍ ഞാന്‍ അവതരിച്ചത്. നിന്റെ ഉള്ളില്‍ സ്ഥിതിചെയ്യുന്ന എന്നെക്കുറിച്ചോര്മ്മിപ്പിക്കാനാണ്. നിന്നിലുള്ള എന്നെക്കുറിച്ചും നിന്റെ യഥാര്‍ത്ഥരൂപമായ എന്നെക്കുറിച്ചും ഓര്‍മ്മിപ്പിക്കാനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: