ആലുവ: ഓരോ ഹിന്ദുവും ജീവിതശൈലിയിലൂടേയും പ്രവര്ത്തനത്തതിലൂടെയും അവനവന്റെ സ്വത്വം വീണ്ടെടുക്കണമെന്ന് പ്രശസ്തകവി എസ്. രമേശന് നായര്‍ അഭിപ്രായപ്പെട്ടു. തന്ത്ര വിദ്യാപീഠത്തിന്റെ മുഖ്യാചാര്യനായിരുന്ന കല്‍പ്പുഴ ദിവാകരന് നമ്പൂതിരിപ്പാടിന്റെ നൂറ്റിയൊന്നാമത് ജന്മദിനത്തില് തന്ത്ര വിദ്യാപീഠത്തില്‍ നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തന്ത്ര വിദ്യാപീഠം പ്രസിഡന്റ് ആമേട വാസുദേവന്‍ നമ്പൂതിരിയുടെ അദ്ധ്യക്ഷതയില്‍ നടന്ന അനുസ്മരണ സമ്മേളനത്തില്‍ കെ.പി.കൃഷ്ണകുകുമാര് അനുസ്മരണപ്രഭാഷണം നടത്തി. സമ്മേളനത്തില്‍ തന്ത്രവിദ്യാപീഠത്തിന്റെ മുഖ്യാചാര്യനായിരുന്ന താന്ത്രികപരമാചാര്യന് തന്ത്രശാസ്ത്ര ബൃഹസ്പതി സ്വര്‍ഗ്ഗീയ കല്‍പ്പുഴ ദിവാകരന് നമ്പൂതിരിപ്പാട്സ്മാരകാചാര്യ പുരസ്കാരം ശബരിമല തന്ത്രി താഴമണ്‍ മഠം കണ്ഠരര് മഹേശ്വരര്ക്കും തന്ത്രശാസ്ത്ര ബൃഹസ്പതി സ്വര്‍ഗ്ഗീയ വേഴപ്പറമ്പ് പരമേശ്വരന് നമ്പൂതിരിപ്പാട് സ്മാരകാചാര്യ പുരസ്കാരം പ്രഗത്ഭ ഋഗ്വേദ പണ്ഡിതന് കാപ്ര മാറത്ത് ശങ്കരനാരായണന് അക്കിത്തിരിപ്പാടിനും സമ്മാനിച്ചു.
തുടര്‍ന്ന് 2013-2014 വര്‍ഷത്തില്‍” തന്ത്രരത്നം”നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ട്ടീഫിക്കറ്റ് വിതരണവും നടന്നു. രാവിലെ മണ്ണാറശാല സുബ്രഹ്മണ്യന് നമ്പൂതിരിയുടെ നേതൃത്വത്തില്‍ മഹാഗണപതിഹോമവും ഗുരുപൂജയും ഉണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: