കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. വിപണിയില്‍ ഒരു കോടി 58 ലക്ഷം രൂപ വിലവരുന്ന ആറര കിലോ സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്. ഇന്ന് രാവിലെ 8.30 നുള്ള ഖത്തര്‍ എയര്‍വേയ്സിന്റെ വിമാനത്തിലാണ് സ്വര്‍ണ്ണം കടത്തിയത്. സ്വര്‍ണം കടത്തിയ കാസര്‍കോട് സ്വദേശി ഇല്യാസിനെ കസ്റ്റംസ് അധികൃതര്‍ കസ്റ്റഡിയിലെടുത്തു.
വൈദ്യുതി തീവ്രത കൂട്ടുന്ന ഉപകരണമായ സിംഗിള്‍ ഫേസ് ഓട്ടോ ട്രാന്സ്ഫോര്മറിനകത്ത് സ്വര്‍ണ്ണബിസ്കറ്റുകള്‍ ഒളിപ്പിച്ച് വെച്ച നിലയിലായിരുന്നു. നാല് ട്രാന്സ്ഫോര്മറുകളിലായി 14 ബിസ്കറ്റ് വീതം കാര്‍ബണ്‍ പേപ്പറില്‍ പൊതിഞ്ഞാണ് സ്വര്‍ണം ഒളിപ്പിച്ചുവെച്ചത്.
പിടിച്ചെടുത്ത 56 സ്വര്ണബിസ്കറ്റുകള്ക്ക് ആറര കിലോ തൂക്കം വരും. ഇല്യാസിനെ കൂടുതല്‍ ചോദ്യം ചെയ്തുവരുന്നതായി കസ്റ്റംസ് അധികൃതര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: