ന്യൂദല്‍ഹി: രാജ്യത്തെ അടിസ്ഥാനസൗകര്യ വികസനവുമായി ബന്ധപ്പെട്ട് ഉന്നതതല യോഗം പ്രധാനമന്ത്രി വിളിച്ചുചേര്‍ത്തു. തീരദേശ സംസ്ഥാനങ്ങളിലെ അടിസ്ഥാന സൗകര്യ വികസനം, ദ്വീപ് വികസനം, തീരദേശ സുരക്ഷ, ടൂറിസം എന്നിവയാണ് പ്രധാനമായും ചര്‍ച്ച ചെയ്തത്.
റോഡുകള്‍, റെയില്‍വേ, ഷിപ്പിംഗ്, നാവിക മേഖലയില്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാരിന്റെ വികസന നേട്ടങ്ങളും യോഗം വിലയിരുത്തി. തീരദേശ സംസ്ഥാനങ്ങളുടെ പ്രത്യേക യോഗം ഉടന്‍ വിളിച്ചു ചേര്‍ക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. അടിസ്ഥാന സൗകര്യ വികസനം തന്നെയാണ് യോഗത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
തുറമുഖ വികസനവുമായി ബന്ധപ്പെട്ട് മുന്നോട്ടുവെച്ചിരിക്കുന്ന സാഗര്‍മാല പദ്ധതി നടപ്പാക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. അന്താരാഷ്ട്ര ഷിപ്പിംഗ്, തുറമുഖം, ഹൈവേകള്‍, റെയില്‍വേ എന്നിവ ബന്ധിപ്പിച്ചുകൊണ്ടുള്ള പദ്ധതിയാണ് സാഗര്‍മാല. മാസാമാസം തീര്‍പ്പാക്കേണ്ട പദ്ധതികള്‍ നീരിക്ഷിക്കണമെന്നും അവ വേഗത്തില്‍ നടപ്പാക്കണമെന്നും പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: