സ്റ്റിയറിങ് പണിമുടക്കി;കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് നാലുപേര്‍ക്ക് പരിക്ക്

Wednesday 5 November 2014 9:48 pm IST

അപകടത്തില്‍പ്പെട്ട് മറിഞ്ഞ കെഎസ്ആര്‍ടിസി ബസ്‌

ആലപ്പുഴ: സ്റ്റിയറിങ് തിരിയാത്തതിനെ തുടര്‍ന്ന് കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് റോഡിന്റെ തിട്ടയില്‍ ഇടിച്ചു മറിഞ്ഞു. നാലു യാത്രക്കാര്‍ക്ക് പരിക്കേറ്റു. കുട്ടനാട്ടില്‍ പുളിങ്കുന്ന് പുന്നകുന്നത്തിന് സമീപം ബുധനാഴ്ച രാവിലെ പത്തരയ്ക്കായിരുന്നു അപകടം. കോട്ടയം പുതുപ്പള്ളി സ്വദേശിനി ശാന്തമ്മ (60), അയര്‍കുന്നം സ്വദേശിനി രാജമ്മ (48), പായിപ്പാട് സ്വദേശിനി ശാന്തമ്മ (49), കുറിച്ചി സ്വദേശിനി സുഷമ്മ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ പുളിങ്കുന്ന് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചങ്ങനാശേരിയില്‍ നിന്നു പുളിങ്കുന്നിലേക്ക് വരികയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. യാത്രക്കിടെ സ്റ്റിയറിങ് പ്രവര്‍ത്തന രഹിതമായതോടെ ബസ് നിയന്ത്രണം വിട്ടു മറിയുകയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.