ചങ്ങനാശ്ശേരി: ടെലിവിഷന്‍ സീരിയലുകള്‍ സാമൂഹിക ജീവിതത്തിന്റെ സദാചാരമൂല്യങ്ങള്‍ തകര്‍ത്തുകൊണ്ട് കേരളത്തിന്റെ സാംസ്കാരിക രംഗത്തെ അധഃപതനത്തിലേക്ക് നയിക്കുന്നുവെന്ന് സാംബവ വനിതാ സമാജം വിലയിരുത്തി. ദേശീയപട്ടികജാതി കമ്മീഷന് ശുപാര് പ്രകാരം കേരളത്തിലെ സംവരണം ഒരു ശതമാനം കൂടി വര്ദ്ധിപ്പിക്കണംഎന്നും നിയമസഭാ സംവരണമണ്ഡലങ്ങളിലെ അന്‍പതു ശതമാനവും രണ്ട് പട്ടികജാതി പാര്‍ലമെന്റ് മണ്ഡലങ്ങളില്‍ ഒന്ന് പട്ടികജാതി വനിതകള്‍ക്കും പ്രത്യേകം സംവരണം ചെയ്യണമെന്നും ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സംബവ വനിതകള്‍ക്ക് അര്‍ഹമായ പങ്കാളിത്തം നല്‍കണമെന്നും പ്രവര്‍ത്തകയോഗം ആവശ്യപ്പെട്ടു. മഹാസഭ ജനറല്‍ സെക്രട്ടറി കോന്നിയൂര്‍ പി. യോഗം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.കെ സോമന്, രാമചന്ദ്രന് മുല്ലശ്ശേരി, ശാന്തകുമാരി വെളിയനാട്, എല്‍.എം സുശീലാദേവി, ഓമന ജയപ്രകാശ്, സുമതി പ്രഭാകരന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: